വെളിച്ചപ്പാട്




ഇങ്ങനെ ഒരു കഥാപാത്രത്തെ ചാക്യാര്‍കൂത്തിന്റെ അരങ്ങിലേക്ക് കുത്തിക്കയറ്റിയതില്‍ ക്ഷമചോദിക്കുന്നു. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലും ഫൈസ്റ്റാര്‍ തട്ടുകടപോലത്തെ മിമിക്രികളിലും പിന്നീട് മിമിക്രി റിയാലിറ്റി ഷോ പോലുള്ള അബദ്ധ പ്രോഗ്രാമുകളിലുമോക്കെ ആവശ്യത്തിലധികം ഈ കഥാപാത്രത്തെ ഇതിനകം തന്നെ ചൂഷണം ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തിനീ കടുംകൈ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ പേജ്.

വെളിച്ചപ്പാടിന്റെ ഉറവിടം കൃത്യമായി അറിയില്ല. മേല്‍പ്പറഞ്ഞ അരങ്ങുകളില്ലാതെ ഈ കഥാപാത്രത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കുവാന്‍ സാധ്യമല്ല. എന്നാല്‍ അത്തരമൊരവസരത്തിനായി താത്പര്യമുള്ളവര്‍ നാട്ടിന്‍പുറങ്ങളിലെ ഭഗവതി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഇദ്ദേഹത്തെ നേരില്‍ കാണാം (അതും ഭാഗ്യമുണ്ടെങ്കില്‍ മാത്രം).

പറയെടുപ്പിനും പൂരത്തിനുമൊക്കെ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുകയും അമ്പലപ്പറമ്പിനു ചുറ്റും ഓടുന്നതു കാണാം. എന്റെ തറവാട് അത്തരത്തിലുള്ള ഒരു നാട്ടിന്‍പുറത്തായിരുന്നതിനാല്‍ ഇടയ്ക്കിടെ വെളിച്ചപ്പാടിനെ കാണുമായിരുന്നു (തറവാട് എന്നുദ്ദേശിച്ചത് അമ്മവീട്ടുകാര്‍ കൂട്ടത്തോടെ താമസിച്ചിരുന്ന നാട്ടിന്‍ പുറത്തെ ഒരു കൊച്ചു വീട്). വെളിച്ചപ്പാട് വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അയാളില്‍ ഭഗവതികയറുമെന്നും തുടര്‍ന്ന് ഭഗവതിയാവും നമ്മോടു സംസാരിക്കുന്നത് എന്നൊക്കെയാണു വിശ്വാസം. ഇതു സത്യമാണൊ മിഥ്യയാണോ എന്നൊന്നും അറിയില്ല.

എന്തൊക്കെയായാലും ഈ കഥാപാത്രത്തെ എന്റെ അരങ്ങിലും വാഴിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. അശ്ലീലം കുറച്ച് ആവശ്യത്തിലേറെ ചൂഷണം ചെയ്യാതെ മാന്യമായി ഈ കഥാപാത്രത്തെ എന്റെ അരങ്ങില്‍ എനിക്കു വാഴിക്കാന്‍ സാധിക്കുന്നു എങ്കില്‍ നിങ്ങളാരും എനിക്കുനേരെ ഉറഞ്ഞുതുള്ളുകയില്ല എന്നു പ്രതീക്ക്ഷിക്കുന്നു.
Related Posts with Thumbnails