സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, മേയ് 3, വ്യാഴാഴ്‌ച

ഒടുക്കത്തെ യുദ്ധം !

 

ഈ  അങ്കം കുറച്ചു നാളായി നോം ശ്രദ്ധിക്കുന്നു. ഇപ്പൊ പരസ്യമായി കാണാം .

ഒരാള്‍ ആരാണ്  മാസ്ററര്‍ എന്ന്  പരസ്യമായി ചോദിക്കുന്നു ( താന്‍ എന്ന  ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാവും )...




മറ്റെയാള്‍ ഞാന്‍ ഗ്രാന്‍ഡ്‌ മാസ്ററര്‍ എന്നോട്  ചോദിക്കൂ മോനെ എന്നും !



 ഇതൊക്കെ കണ്ടോണ്ടിരുന്ന  മറ്റൊരാള്‍ പരിഹാസത്തോടെ  സ്വന്തം സ്വഭാവവും പരസ്യപ്പെടുത്തി ....


2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

സിനിമാ കോപ്പിയടി - ബിഗ് ബി

ഒരു സ്റ്റൈലന്‍ കോപ്പിയടിക്കഥ. ബിലാല്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചു മമ്മൂട്ടി അഭിനയിച്ച സിനിമയാണ് ബിഗ് ബി(2007).

 മമ്മൂട്ടിയെ കൂടാതെ ബാല, മനോജ് കെ ജയന്‍, പശുപതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളിലെ (ജേംസ്, ഡര്‍ണാ സരൂരി ഹൈ, ശിവ എന്ന ഹിന്ദി സിനിമകള്‍ ) ഛായാഗ്രഹകനായിരുന്ന അമല്‍ നീരദ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ബിഗ് ബി. ഈ ചിത്രത്തിന്റെ തിരക്കഥ അമലും ആര്‍.ഉണ്ണിയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.
ഇനി ഒറിജിനലിനെക്കുറിച്ചു പറയാം. മാര്‍ക്ക് വാല്‍ബര്‍ഗ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, ദേവിഡ് എലിയോട്ടിന്റെയും പോള്‍ ലോവെറ്റിന്റെയും കഥ, ജോണ്‍ സിങ്കിള്‍ട്ടണ്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഫോര്‍ ബ്രദേഴ്സ് (FOUR BROTHERS). മലയാളത്തിലെ മേരി ടീച്ചര്‍ ഇതില്‍ എവെലിന്‍ മെര്‍സര്‍ എന്ന കഥാപാത്രമായിരുന്നു, അവരുടെ മരണത്തിന്റെ പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്ന വളര്‍ത്തുമക്കളുടെ കഥയാണ് ഫോര്‍ ബ്രദേഴ്സില്‍ (ബിഗ് ബിയിലും).
 



ഫോര്‍ ബ്രദേഴ്സ് തട്ടുപൊളിപ്പന്‍ രംഗങ്ങളൊന്നുമില്ലാത്ത ഒരു ‘നാചുറല്‍‘ സിനിമ എന്നു വിശേഷിപ്പിക്കാമെങ്കില്‍, ബിഗ് ബി (കഥ ഒന്നു തന്നെ എങ്കിലും) ഒരു പോളീഷു ചെയ്ത സിനിമ എന്നു വിശേഷിപ്പിക്കാം. ഫോര്‍ ബ്രദേഴ്സ് എന്ന സിനിമാ കഥ കുറേ സ്ലോ മോഷനും ഇടിവെട്ടു സംഗീതവും തേച്ച് പിടിപ്പിച്ച് ഇരുട്ടത്തിരുന്ന് (ബിഗ് ബി സിനിമ മൊത്തം ഇരുട്ടാണല്ലോ) പോളീഷ് ചെയ്തടുത്തതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

സിനിമാ കോപ്പിയടി - ഗുല്‍മാല്‍

ആദ്യം ‘ഒറിജിനലുകളെ’ക്കുറിച്ച് പറയാം, അതില്‍ ആദ്യത്തേത് ഹസ്സ്ല് (HUSTLE) എന്ന ബ്രിട്ടീഷ് തുടര്‍നാടകം.
 ടോണി ജോര്‍ദാന്‍ നിര്‍മ്മിച്ച് ബിബിസി വണ്ണില്‍ 2004 മുതല്‍ 2010 വരെ സംപ്രേക്ഷണം ചെയ്തിരുന്ന ഈ സീരിയലില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റോബര്‍ട്ട് വോണ്‍, റോബര്‍ട്ട് ഗ്ലെനിസ്റ്റര്‍, എഡ്രിയാന്‍ ലെസ്റ്റര്‍, ജയ്മി മുറെ തുടങ്ങിയവരാണ്. അത്യാഗ്രഹികളും ദുരാഗ്രഹികളുമായ പണക്കാരെ അവരുടെ ദുര്‍ബലതകള്‍ മനസ്സിലാക്കി അവര്‍ക്കെതിരെ വന്‍ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്ന ഒരു പറ്റം കോണ്‍ ആര്‍ട്ടിസ്റ്റുകളുടെ (CON ARTISTS) അഥവാ തട്ടിപ്പുകാരുടെ കഥയാണ് ഹസ്സ്ല്. സംഘത്തിലെ പ്രധാനിയായ മിക്കി സ്റ്റോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എഡ്രിയാന്‍ ലസ്റ്ററാണ്. ഓരോ എപിസോഡിലും പുതിയ ഇരകള്‍ അവര്‍ക്കെതിരെ പുതിയതരം തട്ടിപ്പുകള്‍,എല്ലാം ചെയ്യുന്നത് മിക്കി സ്റ്റോണും സംഘവും ആണെന്നുമാത്രം. കോണ്‍ അഥവാ കോണ്‍ഫിഡന്‍സ് ട്രിക് (CONFIDENCE TRICK) എന്നാല്‍ ഒരു വ്യക്തിയുടെയോ അല്ലെങ്കില്‍ ഒരു സംഘത്തിന്റെയോ വിശ്വാസം പിടിച്ചുപറ്റി അയാളെ ചതിക്കുന്ന വിദ്യ എന്നാണ്, അത്തരം വിദ്യകളില്‍ ഏര്‍പ്പെടുന്നവരെ കോണ്‍ ആര്‍ട്ടീസ്റ്റ് എന്നോ കോണ്‍ മാന്‍ (CON MAN) എന്നോ വിളിക്കുന്നു, ഇരകളെ മാര്‍ക് എന്നും വിളിക്കുന്നു (MARK). വ്യക്തികളിലെ അത്യാഗ്രഹം, ആത്മാര്‍ത്ഥത തുടങ്ങിയ ബലഹീനതകളെ മുതലെടുത്താണ് കോണ്‍ ആര്‍ട്ടിസ്റ്റുകള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്.  
ഇനി അടുത്ത ഹസ്സ്ലിലേക്ക്  തട്ടിപ്പിലേക്ക് ഒറിജിനലിലേക്ക്, 2005ല്‍ രോഹന്‍ സിപ്പി സംവിധാനം ചെയ്തു പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം- ബ്ലഫ്മാസ്റ്റര്‍. ഈ ചിത്രത്തിന്റെ കഥ ശ്രീധര്‍ രാഘവനും  സംഭാഷണം രജത് അരോരയുമാണ് എഴുതിയിരിക്കുന്നത്. നൈന്‍ ക്വീന്‍സ്(9 QUEENS) എന്ന സ്പാനിഷ് ചിത്രത്തിന്റെയും, നൈന്‍ ക്വീന്‍സില്‍ പ്രജോദനംകൊണ്ട് നിര്‍മ്മിക്കപെട്ട ക്രിമിനല്‍(CRIMINAL) എന്ന ഇങ്ലീഷ് ചിത്രത്തിന്റെയും (പ്രശ്സ്ത നടന്‍ ജോര്‍ജ് ക്ലൂണിയുടെ നിര്‍മാണത്തില്‍), അതും പോരാണ്ട് നിക്കോലസ് കേജ് നായകനായി അഭിനയിച്ച മാച്സ്റ്റിക് മെന്‍(MATCHSTICK MEN) അഥവാ തീപ്പെട്ടിക്കൊള്ളി മനുഷ്യര്‍ എന്ന ചിത്രത്തിന്റെയും (ഈ സിനിമ മുന്‍പേ പറഞ്ഞ രണ്ടിന്റെയും കൂട്ടിക്കുഴച്ച രൂപം) കഥകളില്‍ നിന്നും ‘ഇന്‍സ്പൈര്‍ഡ്’ ആയി അല്ലെങ്കില്‍ പച്ചയ്ക്കുപറഞ്ഞാല്‍ കോപ്പിയടിച്ചുണ്ടാക്കിയതാണ് ബ്ലഫ്മാസ്റ്റര്‍.
 ഈ സംവിധായകനു നാണമില്ലേ ഇങ്ങനെ കോപ്പിയടിക്കാന്‍ എന്നു ചോദിക്കാന്‍ വരട്ടെ...


കുഞ്ചാകോ ബോബന്‍, ജയസൂര്യ, മിത്ര കുര്യന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗുല്‍മാല്‍. കുഞ്ചാകോ ബോബന്റെ ഒരു തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു ഈ ചിത്രം. സാമാന്യം നല്ല കളക്ഷന്‍ നേടാനും ഈ ചിത്രത്തിനായി. 
യഥാര്‍ത്ഥത്തില്‍ ഹസ്സ്ലിലെ തട്ടിപ്പു കഷ്ണങ്ങള്‍ പുഴുങ്ങി ബ്ലഫ്മാസ്റ്ററിന്റെ ക്ലൈമാക്സ് ചേര്‍ത്തിളക്കി മലയാളചട്ടിയിലുണ്ടാക്കിയ ഒരു അവിയലല്ലെ ഈ ഗുലുമാല്‍ എന്നു ചോദിക്കുന്നതില്‍ തെറ്റില്ല. ഇതിനെ കൊ-കോപ്പിയടിയെന്നു വിശേഷിപ്പിച്ചുകൂടെ? ഇവിടെ കഥാപാത്രങ്ങള്‍ തന്നെയാണോ/മാത്രമാണോ യഥാര്‍ത്ഥ കോണ്‍ ആര്‍ട്ടിസ്റ്റുകള്‍?

സിനിമാ കോപ്പിയടി - യോദ്ധാ




ലാലേട്ടന്റെ ഒരു മെഗാഹിറ്റിനെക്കുറിച്ചു തന്നെയാവട്ടെ ആദ്യത്തെ വിവരണം. സംഗീത് ശിവന്റെ കഥ, ശശിധരന്‍ ആറാട്ടുവഴി സംഭാഷണവും തിരക്കഥയെഴുതി, സംഗീത് ശിവന്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. അതുവരെ പരസ്യചിത്രങ്ങള്‍ക്ക് മാത്രം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരുന്ന ഓസ്കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം എന്ന പ്രത്യേഗത കൂടി യോദ്ധയ്ക്കുണ്ട്. (http://www.imdb.com/title/tt0290937/trivia?tr0660031).1992ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തൈപ്പറമ്പില്‍ അശോകന്റെയും അരിശ്ശുമ്മൂട്ടില്‍ അപ്പുക്കുട്ടന്റെയും കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടുതന്നെയായിരുന്നു ഈ ചിത്രത്തിന്റെ നെടുംതൂണ്‍ എന്നു വേണമെങ്കില്‍ പറയാം. എക്കാലവും ഓര്‍ത്തോര്‍ത്തു ചിരിക്കാവുന്ന ഹാസ്യരംഗങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയരഹസ്യവും, അതും തീര്‍ത്തും ‘ഒറിജിനല്‍’ എന്നു വിശേഷിപ്പിക്കാവുന്ന കോമഡി. എന്നാല്‍ കഥയെക്കുറിച്ചു പറയുകയാണെങ്കില്‍, സോറി, ‘ഒറിജിനല്‍’ ലേബല്‍ പ്രതീക്ഷിക്കുകയേ വേണ്ട.

ഇനി യോദ്ധയുടെ ഒറിജിനല്‍ കഥ എവിടെനിന്ന് എന്നു പറയാം. പ്രശസ്ത ഹോളിവുഡ് നടന്‍ എഡ്ഡി മര്‍ഫി അഭിനയിച്ച ‘ദി ഗോള്‍ഡന്‍ ചൈല്‍ഡ്’ എന്ന ഇങ്ഗ്ലീഷ് ചിത്രത്തിന്റെ കഥയില്‍ നിന്നും പ്രജോദനംകൊണ്ടതാവണം (ലോക്കല്‍ ഭാഷയില്‍ കോപ്പിയടി എന്നു പറയും) യോദ്ധ. ഡെന്നിസ് ഫെല്‍ഡ്മാന്റ്റെ കഥ സംവിധാനം ചെയ്തിരിക്കുന്നത് മൈക്കിള്‍ റിച്ചിയാണ്.
ഷാന്‍ഡ്ലര്‍ ജാരല്‍ എന്ന കഥാപാത്രത്തെയാണ് ഇതില്‍ എഡ്ഡി മര്‍ഫി അവതരിപ്പിച്ചിരിക്കുന്നത്, അതായത് നമ്മുടെ തൈപ്പറമ്പില്‍ അശോകന്റെ സമാന കഥാപാത്രം. അശോകനു ജോലിയില്ല, അതന്‍വേഷിച്ച് കുട്ടിമാമയെ കാണാന്‍ നേപ്പാളിലെത്തുന്നു, എന്നാല്‍ ജാരല്‍ ഒരു ഡിക്റ്ററ്റീവാണ് അതും കാണാതായ കുട്ടികളെ കണ്ടുപിടിക്കുന്ന ഡിക്റ്ററ്റീവ്. 1986ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.





2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ഫിലിംഫെയര്‍ പഴശ്ശി പടവെട്ടി ജയിച്ചു!

ഹൈ! കലക്കി. പഴശ്ശിതന്നെ രാജാവ്! ഏഴെണ്ണമല്ലെ ഇത്തവണ ( 57ത്) ഫിലിംഫെയര്‍ സൌത്ത് അവാര്‍ഡില്‍
തൂത്തുവാരിയതു! 
മികച്ച ചിത്രം,മികച്ച നടന്‍(വേറാര്, താഴെ കാണുന്ന അണ്ണന്‍ തന്നെ!), മികച്ച സംവിധായകന്‍ (ഹരിഹരന്‍), തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

താഴെക്കാണുന്ന ചിത്രം : ഹവായി ചപ്പല്‍ ധരിച്ചിരിക്കുന്ന മനൊജ് കെ ജയന്‍. പഴശ്ശിരാജ സിനിമ ഇറങ്ങും മുന്‍പുതന്നെ ഈ ചിത്രം നെറ്റിലെങ്ങും പാട്ടായിരുന്നു. ഇത്രയും അവാര്‍ഡുകള്‍ വാരിക്കൂട്ടിയില്ലേ, ഇനി ഇതും പറഞ്ഞ് കളിയാക്കുന്നതു മോശമല്ലെ?

മലയാളത്തിന് ഈ കൂട്ടത്തില്‍ ഫ്രീയായി കിട്ടിയത്- ശ്വേതാ മെനോന്‍- മികച്ച നടി, പ്രിയദര്‍ശന്‍ (മലയാളി എന്ന് പറഞ്ഞ് അഭിമാനിക്കാം ആശ്വസിക്കാം, അവാര്‍ഡുകിട്ടിയത് കാഞ്ചീവരം എന്ന തമിഴ്പ്പടത്തിന്) പിന്നെ നീലത്താമരയ്ക്കും എന്തോ കിട്ടിയിട്ടുണ്ട്.

ഈ ചേച്ചിക്ക് അവാര്‍ഡ് എന്തിനായിരുന്നെന്ന് മനസ്സിലാകുന്നേയില്ല. ആ സിനിമയില്‍ പ്രത്യക്ഷപ്പെട്ടതു വളരെ കുറച്ചുനേരം പോരാഞ്ഞതിന് അഭിനയിക്കാന്‍ മാത്രം കാര്യമായി ഒന്നുമില്ലാത്ത കഥാപാത്രം. ഹാ.. എന്തേലുമാവട്ടെ അവാര്‍ഡുകിട്ടിയില്ലെ, അതു മതി.

Related Posts with Thumbnails