സാക്ഷി ഷേണായി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാക്ഷി ഷേണായി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

സാക്ഷി ഷേണായി- ലാമ വരുന്നേ!




തിറുമല്‍ദേവാ‍...! നമ്മള്‍ എന്താണീ കേള്‍ക്കാന്‍ കൊട്ക്കുന്നത്? സാക്സാല്‍ ദലൈ ലാമ നമ്മള്‍ടെ കൊച്ചീല്‍ വറുന്നൂന്നൊ? നമ്മള്‍ക്കു വിസ്വസിക്കാന്‍ കൊട്ക്കുന്നില്ല. നമ്മള്‍കണ്ടു പോസ്റ്റര്‍ ഇട്ടിറിക്കുന്ന ഇടം, ഫ്രേണ്ട്സ് ഓഫ് ടിബറ്റ് സംഘടനക്കാര്‍ ആണു പര്‍പാടി നട്ത്തുന്നത്. തിരുമല്‍ദേവാ, ഇനി നമ്മള്‍ എന്തൊക്കെ പുലിവാല്‍ പിടിക്കാന്‍ കൊട്ക്കണം ആവൊ. അല്ലെങ്കില്‍ തന്നെ റഡാറിലുണ്ട് റഡാറിലുണ്ട് എന്ന് വാര്‍ത്തക്കാര്‍ പിന്നേം പിന്നേം പറയാന്‍ കൊട്ക്കുന്നുണ്ട്, ആന്നേ, തീവ്രവാദി ആക്രമണത്തിന്റെ റഡാര്‍തന്നെടൊ പണ്ഠാറം. അത് പാകിസ്ഥാന്‍ ഐ.എസ്.ഐ ഗുല്‍മാല്‍ സംഭവങ്ങള്‍. 
ഇനി ലാമ വര്‍മ്ബോള്‍ ചൈനക്കാര്‍ പറ്യാന്‍ കൊട്ക്കുമൊ കൊച്ചീല്‍ കാല്‍ കുത്തര്‍തെന്ന്. പണ്ഠാറമൊട്ങ്ങാന്‍ ഇവ്ടെ ഭരിക്കുന്നതും അവര്‍ടെ പാര്‍ട്ടിക്കാര്‍ തന്നെയല്ലെ ഭായ്? തിരുമല്‍ദേവാ...ലാമ വരാന്‍ കൊട്ക്കണത് ഈ മാസം നാലാംതിയതി, ഹര്‍ത്താലോ ബന്തോ വിളിക്കാന്‍ കൊട്ക്കുമൊ മുരാച്ചികള്‍.


2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

സാക്ഷി ഷേണായി -അപൂര്‍വ്വം ചില കാഴ്ച്ചകള്‍




തിറുമല്‍ദേവാ! ഇതുപോലെ ഉള്ള കാഴ്ച്ചകള്‍ നമ്മള്‍ക്കു എപ്പോഴും കാണാന്‍ കൊട്ക്ക്മോ? എന്ത്തൊറു അതിസയം തന്നെ! നമ്മള്‍ എത്രപ്രാവസ്യം ഇറുട്ടില്‍ തപ്പിത്തടഞ്ഞു നടന്നു എത്രാപ്രാവസ്യം നമ്മള്‍ടെ മണ്ഠ പോസ്റ്റില്‍പ്പോയി ഇടിക്കാന്‍ കൊട്ത്തു? ആറെങ്കിലും ഉണ്ടാര്‍ന്നോ സോദിക്കാന്‍? റാത്രി നമ്മള്‍ക്കു കണ്ണ് കാണാന്‍ കൊടുക്കുന്നില്ലാ കാണാന്‍ കൊടുക്കുന്നില്ലാ എന്നു എത്ര പറാദികള്‍ കൊട്ത്തു? തിറുമല്‍ദേവാ! നീ നമ്മള്‍ടെ പ്രാര്‍ഥനാ കേള്‍ക്കാന്‍ കൊട്ത്തു. നമ്മള്‍ കണ്ടു ആ അതിസയം-
നാലോ അഞ്ചോ വര്‍സത്തില്‍ ഒറിക്കല്‍ മാത്രം കാണാന്‍ കൊട്ക്കുന്ന കാഴ്ച്ച. നമ്മള്‍ടെ കൊച്ചി മുഴുവന്‍ കറങ്ങിക്കറങ്ങി പഴയ റ്റ്യൂബുലൈറ്റൊക്കെ മാറ്റാന്‍ കൊട്ക്കുകയാണിപ്പൊള്‍. ഇറുട്ടില്‍ തലയിടിച്ചു തലയിടിച്ചു പണ്ഠാറമൊടുങ്ങിയ നമ്മള്‍ക്കിനി എന്തൊറു ആസ്വാസം ഉണ്ഠ്. തിറുമല്‍ദേവാ!

2009, മാർച്ച് 22, ഞായറാഴ്‌ച

സാക്ഷി ഷേണായി : അടുക്കള കാണാത്തവര്‍ പൊങ്കാല വച്ചപ്പോള്‍...










തിരുമല്‍ ദേവാ..... 


സ്ത്രീകളുടെ ശബരിമല എന്ന് പറയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഈ അടുതതായിരുന്നല്ലോ പൊങ്കാല. ആയിരക്കണക്കിന് സ്ത്രീകള്‍ പലദിക്കില്‍ നിന്നും ഇവിടെ പോങ്കാലക്കായി എത്തിയിരുന്നു. ആ കൂട്ടത്തില്‍ ജനിച്ചിട്ടിതുവരെ അടുക്കള കാണാത്ത കുറേ കൂട്ടരും ഉണ്ടായിരുന്നു. അവര്‍ പെട്ട പാട് ....തിരുമല്‍ ദേവാ...



ഇങ്ങനെ നുള്ളി നുള്ളി ഇട്ടാല്‍ അടുത്ത പോങ്കാലക്കുള്ളില്‍ എങ്കിലും തീരുമോ ?




പരദൂഷണ പൊങ്കാല !

ഹോ വിശന്നിട്ടു വയ്യ...ഇതിനി എപ്പോ ആകുമോ ആവോ ?


ഹോ ഇതറിഞ്ഞിരുന്നെങ്കില്‍ ഒരു ഗാസ് അടുപ്പ് ഒപ്പിക്കാമായിരുന്നു


ദൈവമേ... ഇതെങ്ങാനും പൊട്ടി തെറിക്കുമോ ?



ഇനി അടുപ്പില്‍ എങ്ങിനെ തീ ഇടാം എന്ന് നമുക്ക് പഠിക്കാം


ഈശ്വരാ ക്ഷമിക്കണേ...ഞാന്‍ കോപ്പി അടിച്ചെങ്കിലും പൊങ്കാല വച്ചിരിക്കും

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

സാക്ഷി ഷേണായി : ചാക്കോച്ചന്‍ പാട്ട്









തിരുമല്ദേവ! നമ്മള്‍ക്ക് ചിരി നിറുത്താന്‍ കൊടുക്കുന്നില്ല...ഹൊ ! മലയാളികളെ ഇത്രിക്ക് ചിരിപ്പിച്ച മറ്റൊരു പാട്ട് വേറൊന്നും ഉണ്ടാകില്ല..സത്യം. ഇതിലെ ഗുട്ടന്‍സ് എന്താണെന്നാല്‍, ഇതു മലയാളം അല്ല റഷ്യന്‍ ആണ് താനും! നിങ്ങള്‍ ഇതു വരെ കേട്ടിട്ടില്ല? താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ ഹഹഹഹ..... http://www.youtube.com/watch?v=ssIHW0XYias

2009, ജനുവരി 28, ബുധനാഴ്‌ച

സാക്ഷി ഷേണായി : ജനുവരി കാഴ്ചകള്‍






തിരുമല്ദെവാ....

പുതുവര്‍ഷം നമ്മള്‍ പുതിയതായി എന്തെന്ക്കിലും കാണാന്‍ കൊടുക്കും എന്ന് വിസാരിച്ചു. ഒന്നും നടക്കാന്‍ കൊടുത്തില്ല. എന്നാലും നമ്മള്‍ ജനുവരയില്‍ കാണാന്‍ കൊടുത്ത ചിലതൊക്കെ നിങ്ങളും കാണൂ.

ഇവരെ പോലെ ഉള്ള IPSകാര്‍ മാത്രം മതി. മാഡം നമ്മള്‍ടെ വീടിന്‍റെ പരിസരത്തും വരുമോ? ഇവിടെയും ഉണ്ട് നിങ്ങള്‍ക്കു ദത്ത് എടുക്കാന്‍ പറ്റിയ കുറേ പേര്‍...കണ്ടില്ലേ? താഴെ നോക്കൂ...


മേയറും മാട്ടിറച്ചിയും: സാധാരണക്കാരനെ വാരിക്കുഴി വച്ചു വീഴിക്കുന്ന കൊച്ചി കോര്‍പറേഷന്‍...അവര്‍ തന്നെ മാട്ടിറച്ചി ഊട്ടുകയും ചെയ്യുന്നു. മേയര്‍, ഇതു ഒരു ക്രൂരമായ വിനോദമല്ലേ ?

തിരുമല്ദേവ...അങ്ങനെ എല്ലാ കൊച്ചിക്കാരുടെയും പ്രാര്‍ത്ഥന ഫലിച്ചു, മേയര്‍ ദൈവം കനിഞ്ഞു ...കലൂര്‍ കടവന്ത്ര റോഡ് ഇപ്പോള്‍ ഒരു യാധാര്‍ത്യമാണ്.ഈ റോഡില്‍ എത്ര പേര്‍ വാഴ നട്ടു...എത്ര പേര്‍ വള്ളം കളി നടത്തി...എത്ര പേര്‍ നെല്‍ കൃഷി ഇറക്കി. എന്റെ മേയര്‍ ദൈവങ്ങളെ...ഒന്നു പ്രീതി പെടുത്താന്‍ നന്നേ പാടുപെട്ടു!ഇപ്പോള്‍ എങ്കിലും "മേര്‍സി" ഉണ്ടായല്ലോ...ഹാവു



കൊച്ചിക്കാര്‍ ത്രിശങ്കു സ്വര്‍ഗം കണ്ട നാള്‍: ഇനിയെന്കിലും ഞങ്ങള്‍ ജനങ്ങളോടുള്ള ഈ സാഡിസം ഒന്നു നിറുത്ത്തിക്കൂടെ?

പത്തനംതിട്ടകാരന്‍ സണ്ണി വര്‍ക്കി പദ്മശ്രീ പുരസ്ക്കാരം നേടി


ഉറക്കമുണര്‍ന്നപ്പോള്‍ തലവേദന...




2009, ജനുവരി 20, ചൊവ്വാഴ്ച

സാക്ഷി ഷേണായി 2008ഇല്‍ കണ്ടതു

കണ്ണ് നട്ടു കാത്തിരുന്നിട്ടും എന്റെ കരളിന്‍റെ കരിമ്പ്‌ തോട്ടം കട്ടെടുത്തതരാ ....


"സന്തോഷ" മാധവന്‍ സാമി



തുപ്പാക്കി സാമി 

കേരളത്തിന്റെ ഓമനക്കുട്ടി അടിവസ്ത്രം (അതെങ്കിലും ഉണ്ടല്ലൊ, ആശ്വാസം) പ്രദര്‍ശിപ്പിക്കുന്നു

സമ്പര്‍ക്ക ഗുണമോ ദോഷമോ?

അയ്യയ്യേ കരയല്ലേടാ മോനേ ...കൊലുമുട്ടായി വാങ്ങിത്തരാട്ടോ!
നാണക്കേട്‌ 2008

ഇങ്ങനെ നാണം കുണുങ്ങി ഇരുന്നാല്‍ മതിയോ? കൊച്ചിയുടെ ഗതി എന്താകും?

അവര്‍ കുട്ടികളുടെ പാഠപുസ്തകം പോലും വെറുതെ വിട്ടില്ല ....കഷ്ടം!

മലയാളിയുടെ കാശ് "ടോട്ടല്‍" ആയി ഇവര്‍ക്ക്

അമ്മയുടെ അവിയല്‍

നിറുത്താതെ തബലയും മ്രിദന്ഗവുമ് കൊട്ടി അവര്‍ ഗ‌ിന്നെസ്സ് ബുക്കിലേക്ക് (സുധീര്‍ കടലുണ്ടിയും കുഴല്‍മന്നം ജി രാമകൃഷ്ണനും )

2008 മിസ് കേരള (എന്തെങ്കിലും"മിസ്സ്" ആയതായി തോന്നുന്നുന്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം !)

ഒരു ഐഡിയ ഇവരുടെ ലൈഫ് തന്നെ മാറ്റി മറിച്ചു!

അടുത്തത്...........

ആരെങ്കിലും ഇങ്ങേരെ വിളിച്ചു എഴുന്നേല്പിച്ചു പറയുമോ 2009 ആയീന്നു

സാക്ഷി ഷേണായി: ബ്ലോഗ്ഗര്‍ മമ്മൂട്ടി





തിരുമല്ദെവാ....


നമ്മള്‍ എന്താണ് ഈ കാണുന്നത്. മമ്മൂട്ടി സര്‍ ബ്ലോഗ് വെര്‍ല്ടിലേക്ക് സുസ്വാഗതം. നമ്മള്‍ വെറുതെ ഇരിക്കാന്‍ കൊടുക്കുമ്പോള്‍ പത്രം വായിച്ചു, അപ്പോള്‍ ദെ കിടക്കുന്നു പത്രത്തേല്‍ "മമ്മൂട്ടിയുടെ ബ്ലോഗ്"! നമ്മള്‍ അപ്പോള്‍ തന്നെ ഓടി ഇന്റര്നെറ്റ് തുറക്കാന്‍. മമ്മൂട്ടി സര്‍ ഓര്‍ പക്ഷെ താന്ക്കള്‍ ആയിരിക്കും മലയാളം സിനിമയിലെ ആദ്യത്തെ ബ്ലോഗ്ഗര്‍. തന്ക്കളുടെയ തന്നെ ആയിരുന്നല്ലോ ആദ്യത്തെ വെബ്‌സൈറ്റും. പക്സ്സെ താന്ക്കല്ടെ വെബ്സൈറ്റിലെ ആത്മപ്രശംസയും പരസ്യവും ഒന്നും നമ്മള്‍ക്ക് ദഹിക്കാന്‍ കൊടുത്തില്ല.നമ്മള്‍ കുറച്ചു നേരം ആലോചിച്ചു, താങ്കള്‍ക്കു അങ്ങനെ ഒരു വെബ്സൈറ്റ് ഉള്ളപ്പോള്‍ എന്തിനാണ് ഒരു ബ്ലോഗ് എന്ന്.

നമ്മള്‍ നിങ്ങള്‍ടെ ആദ്യത്തെ രണ്ടു പംക്തികള്‍ വായിച്ചു. തിരുമല്ദെവാ... നമ്മള്‍ നമ്മള്‍ടെ വാക്കുകള്‍ തിരിച്ചെടുക്കുന്നു. നമ്മള്‍ വിസാരിച്ചു താന്ക്കള്‍ താന്ക്കല്ടെ സിനിമയില്‍ കാണാന്‍ കൊടുക്കുന്നത് പോലെ ഉള്ള ദേശ സ്നേഹവും വെടിക്കെട്ട് വര്‍ത്തമാനവും സിനിമയില്‍ മാത്രമെ ഉണ്ടാവു എന്ന്. സമ്മതിച്ചിരിക്കുന്നു, കിടിലന്‍ ബ്ലോഗ്! ഏതൊരു മലയാളിയും, ഏതൊരു ഭാരതീയനും, ഏതൊരു ബ്ലോഗറും കൂടാതെ അന്ധമായ ആരാധനയുള്ള ഏതൊരു മമ്മൂട്ടി ഫാനും തീര്ച്ചയായും വായിച്ചിരിക്കേണ്ട ഒരു ബ്ലോഗ്. താന്ക്കളെ പോലെ സിനിമയില്‍ ഉള്ള മറ്റു പ്രമുഖരും സമൂഹത്തോട് പ്രതിബാന്ധതയുളവാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് തുടക്കം കുറിക്കണം എന്ന് ആശിക്കുന്നു. (ഞാന്‍ താങ്കളുടെ ഒരു ആരാധകന്‍ അല്ല എന്നുള്ള സത്യവും ഇവിടെ വെളിപ്പെടുത്ത്തികൊള്ളുന്നു). താരങ്ങളോടുള്ള ആരാധന വളര്‍ന്ന് വരുന്ന നമ്മുടെ ഈ തലമുറയ്ക്ക്, അങ്ങയെ പോലുള്ളവരുടെ ഇതുപോലുള്ള മുന്‍കൈകള്‍ അങ്ങറ്റം ഗുണം ചെയ്യാന്‍ കൊടുക്കുമെന്ന് നമ്മള്‍ വിസാരിക്കുന്നു. മമ്മൂട്ടി സര്‍ ഇപ്പോള്‍ താന്ക്കള്‍ നമ്മള്‍ടെ ഒക്കെ ഹീറോ ആവാന്‍ കൊടുത്തിരിക്കുന്നു .


അങ്ങനെ നമ്മള്‍ മമ്മൂട്ടി സാറിന്റെ ബ്ലോഗ് നോക്കികൊണ്ടിരിക്കുമ്പോള്‍....തിരുമല്ദെവാ... നമ്മള്‍ക്ക് വിശ്വസിക്കാന്‍ കൊടുക്കുന്നില്ല! മമ്മൂട്ടി സാര്‍ക്ക് ബ്ലോഗില്‍ ഒരു എതിരാളി! എതിരാളി എന്ന് പറഞ്ഞാല്‍ ചില്ലറയല്ല, ഒരു ഒന്നൊന്നര എതിരാളി ആണ്. നമ്മള്‍ടെ മമ്മൂട്ടി സാറിന്റെയും ലാലേട്ടന്റെയും ഒക്കെ പടങ്ങള്‍ ടോ ടോ എന്ന് പോട്ടികൊണ്ടിരുന്ന ഒരു കാലം, അന്ന് വെറും ചില്ലറ പൈസ ചിലവില്‍ കോടികള്‍ വാരികൂട്ടിയ പടങ്ങളിലെ നായിക, ഷക്കീല!




അതും മമ്മൂട്ടി സാറിന്റെ പിന്തുടരുന്നവരുടെ പട്ടികയില്‍! ഷക്കീല പറയുന്നതോ ? മമ്മൂക്ക പറഞ്ഞതുപോലെ സാമ്പത്തിക പ്രതിസന്തിക്കുള്ള പരിഹാരവും സാമൂഹിക പ്രതിബന്ധതയും ഒക്കെ തന്നെ....





തിരുമല്ദെവാ...ഇവരും ഇവരടെ ഒക്കെ കൂടെ ഉള്ള സജിനിയും മറിയയും ഒക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നെന്നു! നമ്മള്‍ടെ നാട്ടില്‍ ഏറിയ പന്കും ചെറുപ്പക്കാരായ സ്ഥിതിക്കും ഒരിക്കല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഇവര്‍ക്ക് മമ്മൂക്കെയുടെയോ ലാലെട്ടന്റെയോ സിനിമയേക്കാള്‍ ഇരട്ടിയായിരുന്ന സ്ഥിതിക്കും, ഇവര്‍ മത്സരിച്ചാല്‍ നമ്മള്‍ടെ നാടു പിന്നെ എന്താകുമോ ആവോ?

(ഈ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റിന്റെ യഥാര്‍ത്ഥ അവകാശി ഷക്കീല ആണ് എന്നുള്ളത് സംശയമാണ് )
Related Posts with Thumbnails