2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

സാക്ഷി ഷേണായി- ലാമ വരുന്നേ!
തിറുമല്‍ദേവാ‍...! നമ്മള്‍ എന്താണീ കേള്‍ക്കാന്‍ കൊട്ക്കുന്നത്? സാക്സാല്‍ ദലൈ ലാമ നമ്മള്‍ടെ കൊച്ചീല്‍ വറുന്നൂന്നൊ? നമ്മള്‍ക്കു വിസ്വസിക്കാന്‍ കൊട്ക്കുന്നില്ല. നമ്മള്‍കണ്ടു പോസ്റ്റര്‍ ഇട്ടിറിക്കുന്ന ഇടം, ഫ്രേണ്ട്സ് ഓഫ് ടിബറ്റ് സംഘടനക്കാര്‍ ആണു പര്‍പാടി നട്ത്തുന്നത്. തിരുമല്‍ദേവാ, ഇനി നമ്മള്‍ എന്തൊക്കെ പുലിവാല്‍ പിടിക്കാന്‍ കൊട്ക്കണം ആവൊ. അല്ലെങ്കില്‍ തന്നെ റഡാറിലുണ്ട് റഡാറിലുണ്ട് എന്ന് വാര്‍ത്തക്കാര്‍ പിന്നേം പിന്നേം പറയാന്‍ കൊട്ക്കുന്നുണ്ട്, ആന്നേ, തീവ്രവാദി ആക്രമണത്തിന്റെ റഡാര്‍തന്നെടൊ പണ്ഠാറം. അത് പാകിസ്ഥാന്‍ ഐ.എസ്.ഐ ഗുല്‍മാല്‍ സംഭവങ്ങള്‍. 
ഇനി ലാമ വര്‍മ്ബോള്‍ ചൈനക്കാര്‍ പറ്യാന്‍ കൊട്ക്കുമൊ കൊച്ചീല്‍ കാല്‍ കുത്തര്‍തെന്ന്. പണ്ഠാറമൊട്ങ്ങാന്‍ ഇവ്ടെ ഭരിക്കുന്നതും അവര്‍ടെ പാര്‍ട്ടിക്കാര്‍ തന്നെയല്ലെ ഭായ്? തിരുമല്‍ദേവാ...ലാമ വരാന്‍ കൊട്ക്കണത് ഈ മാസം നാലാംതിയതി, ഹര്‍ത്താലോ ബന്തോ വിളിക്കാന്‍ കൊട്ക്കുമൊ മുരാച്ചികള്‍.


6 അഭിപ്രായങ്ങൾ:

 1. ഓഹോ അങ്ങനെയും ഒരു സംഭവമോ? അറിഞ്ഞില്ലല്ലോ ചാക്യാരെ...! ദേ ഒരു
  പ്രൈവസീ ആക്റ്റ്‌ നോക്കിപ്പറയു..

  മറുപടിഇല്ലാതാക്കൂ
 2. ന്നാ അറിഞ്ഞോളൂ...ചീനക്കാര്‍ ബോംബിടരുതേന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചോളൂ...ഹൈ എന്തായിത്, ഇത്തരം പേരുള്ള മനുഷ്യരുമുണ്ടോ ഭൂമീല്? ആളവന്താനോ? എന്താ കുട്ട്യേ ഇത്? മത്സ്യത്തിന്റെ പേരോ? കേരളനാട്ടീല്‍ അത്രയ്ക്കങ്ങട് കേട്ട് ശീലയില്യാ...

  മറുപടിഇല്ലാതാക്കൂ
 3. കൊച്ചിയില്‍ ടിബറ്റുകാര്‍ പണ്ടേ ഉണ്ട് ..ദലൈലാമ വരുന്നത് അവര്‍ക്കും നമ്മള്‍ക്കും ഒരു പോലെ സന്തോഷം ...

  മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails