മറക്കാനാവാത്ത 100 ഹാസ്യരംഗങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മറക്കാനാവാത്ത 100 ഹാസ്യരംഗങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

മറക്കാനാവാത്ത 100 ഹാസ്യരംഗങ്ങള്‍: ഭാഗം നാല്

16. കോട്ടയം കുഞ്ഞച്ചന്‍- ഒരു കൂതറ പരിഷ്ക്കാരിയായി വരുന്ന കുഞ്ഞനും ആപരിഷ്ക്കാരിയെ സിമ്പിളായി കളിയാക്കി കല്യാണം മുടക്കി അയക്കുന്ന കുഞ്ഞച്ചന്‍ (മമ്മൂട്ടി) എന്നിവരാണ് ഈ ഹാസ്യത്തിന്റെ നായകന്മാര്‍.





17. വെള്ളയാനകളുടെ നാട് - ‘താമരശ്ശേരി ചൊരൌ...’ കൂടുതലൊന്നും പറയണ്ടല്ലൊ!





18. മണിച്ചിത്രത്താഴ് - ഇന്നസെന്റിന്റെ കുടകൊണ്ടുള്ള എഴുത്തും കെ പി എസ് സി ലളിതയുടെ വേവലാതിയുമാണ് ഇതിലെ പ്രധാന ചിരിവക





19. തലയണമന്ത്രം- പോളിടെക്നിക്കിലെ പഠിത്തവും മാമുക്കോയ ഇന്നസെന്റ്നിനിട്ട് താങ്ങുന്ന താങ്ങുമാണ് ഇതില്‍ നമ്മെ ചിരിപ്പിക്കുന്നത്






20. റാംജി റാവു സ്പീക്കിങ്ങ്- അടുത്ത അഞ്ചു സ്ഥാനങ്ങള്‍ക്കുമുള്ള രംഗങ്ങള്‍ ഒരുമിച്ചു ചേര്‍ത്തിരിക്കുന്നു (പരതിയപ്പോള്‍ അങ്ങനയേ കിട്ടിയുള്ളു). പുതുമകള്‍ നിറഞ്ഞ ഹാസ്യ ശൈലി സമ്മാനിച്ച സംവിധായക ജോഡിയുടെ ആദ്യത്തെ ചിത്രം, ഇതിലെ ഓരോ ഹാസ്യ രംഗവും 100ല്‍ ഇടം പിടിക്കാന്‍ യോഗ്യതയുള്ളവ (ഓവര്‍ ആയിപ്പോകുമെന്നതിനാല്‍ അതു ചെയ്യുന്നില്ല!)


2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

മറക്കാനാവാത്ത 100 ഹാസ്യരംഗങ്ങള്‍: ഭാഗം മൂന്ന്

11. മീശമാധവനിലെ ഈ വിഷുക്കണി ആര്‍ക്കും മറക്കാനാവില്ല- കണികണ്ടതും പോര ചന്തികളുടെ എണ്ണമെടുക്കുന്ന ജഗതിയും താടിവച്ച ശ്രീക്രിഷ്ണനുമാണ് ഇതിലെ ഹൈലയിറ്റ്



12. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്ട്രീറ്റ് എന്ന ചിത്രത്തില്‍ നിന്നുമുള്ള രംഗം- ശ്രീനിവാസന്റെ കള്ളന്‍ ഗെറ്റപ്പും പിന്നെ പിടിക്കപ്പെടുമ്പോഴുള്ള ചമ്മലുമാണ് ഇതിലെ ചിരിവക



13. വന്ദനം എന്ന ചിത്രത്തില്‍ നിന്നും- ലാലേട്ടന്റെ ഡീസന്റ് ഐഡിയകാരണം തല്ലു മേടിക്കുന്ന മുകേഷാണ് ഈ ഹാസ്യത്തിലെ യഥാര്‍ത്ത നായകന്‍



14. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഒരു രംഗം- ഇന്നും ഏതെങ്കിലും ഒരു മലയാളി വാടകയ്ക്ക് വീടന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അയാള്‍ ഈ ചിത്രം കണ്ടിട്ടുള്ളയാളാണെങ്കില്‍ ഒരു നിമിഷത്തേക്കെങ്കിലും ഈ ഹാസ്യരംഗം അയാളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടാവും



15. തെങ്കാശിപ്പട്ടണം- ആദ്യം കണ്ടപ്പോള്‍ ചിരിച്ച അത്രയുംതന്നെ ഇപ്പോള്‍ കണ്ടാലും ചിരിച്ചുപോകും. ഒരു ക്ലാസ്സിക് കൊമെഡി എന്നു പറയാനാകില്ലെങ്കിലും 100 എണ്ണത്തില്‍ ഒരു സ്ഥാനം തീര്‍ച്ചയായും അര്‍ഹിക്കുന്ന രംഗം.

2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

മറക്കാനാവാത്ത 100 ഹാസ്യരംഗങ്ങള്‍: ഭാഗം രണ്ട്

6. അക്കരെ നിന്നൊരു മാരനിലെ പ്രസിദ്ധമായ രംഗം- അചുത് മാമാ എന്ന വിളിയും പിന്നെ അവസാനം ‘ബറ്ണാബ്ബലിക്കു കുച്ചു’ എന്നു പ്രയോഗവും എന്നും ഓര്‍ത്തു ചിരിക്കാറുള്ള രംഗം



7. താളവട്ടത്തില്‍ ജഗതിയുടെ മറക്കാനാവാത്ത ഹാസ്യരംഗം- സോമന്‍ ജഗതിക്കിട്ട് കീറുന്ന കീറാണ് ഈ ഹാസ്യരംഗത്തിന്റെ നെടുംതൂണ്.



8. യോദ്ധയിലെ ഒരു സൂപ്പര്‍ഹിറ്റ് രംഗം- ബാക്ഗ്രൌണ്ഡ് ശബ്ദം ഇതിലെ ഹാസ്യത്തിന്റെ ഡോസ് കൂട്ടുന്നു. ഹൈലയിറ്റ്- “അമ്മേ കലങ്ങിയില്ല” “അശോകനു ക്ഷീണമാകാം” എന്ന ഡയലോഗുകള്‍.




9. കിലുക്കത്തില്‍ നിന്നൊരു രംഗം- മലയാള സിനിമയില്‍ വളരെ ചുരുക്കം (വേറെ ഇല്ല എന്നു വേണമെങ്കില്‍ പറയാം) ലോട്ടറിയടി രംഗങ്ങളിലൊന്ന്. ബോധംകെട്ട് വീണശെഷം  ഇന്നസെന്റ്റ് ഇടക്ക് എഴുന്നേറ്റ് ഹാ എന്ന് ഒരു കഷ്ണം ചിരികൂടി പാസ്സാക്കുമ്പോള്‍ നമ്മുടെ ചിരിയുടെ വൊളിയവും അടക്കാന്‍ പറ്റില്ല. പിന്നെ തിലകനുമായുള്ള സംഭാഷണം- മ്മ്മ്മ്മ.... അല്ലങ്കി വേണ്ട പോടൊ മത്തങ്ങാത്തലയാന്നുള്ള വിളിയും , സ്വന്തം കാറില്‍ വരുമെന്നൊക്കെയുള്ള വീമ്പും ഒക്കെ ഒരിക്കലും മറക്കാനാകാത്തതാണ്



10. മിന്നാരത്തിലെ ഉണ്ണുണ്ണിക്കു പറ്റുന്ന പറ്റുകളില്‍ ഒന്ന്- ഇതിലെ ഹൈലയിറ്റ്- “നിലവിളി ശബ്ദമിടൂ” എന്ന ഡയലോഗ്


മറക്കാനാവാത്ത 100 ഹാസ്യരംഗങ്ങള്‍: ഭാഗം ഒന്ന്

ഇതു മലയാള സിനിമയിലെ തിരഞ്ഞെടുത്ത ഹാസ്യരംഗങ്ങള്‍, ഒരു പുതിയ പംക്തിയായി അവതരിപ്പിച്ചുകൊള്ളുന്നു. ഇതില്‍ നോം പുതിയതായി ഒന്നും ചെയ്യുന്നില്ല, എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ചില രംഗങ്ങള്‍ കൂട്ടുകാര്‍ക്കായി കണ്ടാസ്വദിക്കുവാനായി ഇവിടെ കൂട്ടിച്ചേര്‍ത്തുവെക്കുന്നു എന്നു മാത്രം.

1. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ഹാസ്യരംഗം- ഇതിലെ ഹൌ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ട്ടണ്‍ ടു മിയാമി ഇന്നും ഒരു ഉത്തരം കിട്ടാ ചോദ്യമായി നിലനില്‍ക്കുന്നു!



2. മിഥുനം എന്ന ചിത്രത്തില്‍ നിന്നുള്ള ഹാസ്യരംഗം- തേങ്ങാ ഉടയ്ക്കുന്നതിനു ശേഷമുള്ള മീനയുടെയും ഉര്‍വശ്ശിയുടെ നിലവിളിയും ഇന്നസെന്റിന്റെ കൂള്‍ റിയാക്ഷനും തുടര്‍ന്ന് ജഗതിയും നെടുമുടിയുമായുള്ള വാക്കേറ്റവും ഇതിലെ ഹാസ്യത്തിന്റെ മുഖ്യാംശം. എങ്കിലും നെടുമുടിയുടെ ‘ബ്ലഡി ഫൂള്‍’ വിളിയാണ് ഇതിലെ ഹാസ്യത്തിന്റെ അംശം പൂര്‍ണ്ണമാക്കുന്നത്.



3. വടക്കുനോക്കിയന്ത്രത്തിലെ ഒരു ക്ലാസ്സിക് ഹാസ്യരംഗം- വായിച്ചുമനപ്പാടമാക്കിയ ഫലിതങ്ങള്‍ പറഞ്ഞു ഭാര്യയെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന പാവം ഈ തളത്തില്‍ ദിനേശനെ ആര്‍ക്കും മറക്കാനാകില്ല.



4. ഇന്‍ ഹരിഹര്‍ നഗറിലെ ഒരു ഹാസ്യരംഗം- എല്ലാവരുടെയും കള്ളക്കരച്ചിലിനിടയില്‍ നിഷ്ക്കളങ്കനായ ജഗതീഷ് അടക്കാനാവാതെ ശെരിക്കും കരഞ്ഞു പോകുന്ന രംഗം. കരഞ്ഞുകൊണ്ടും ചിരിപ്പിക്കാം എന്നീ നാലുപേരും തെളിയിച്ചു.



5. മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ ഒരു ക്ലാസ്സിക് ഹാസ്യരംഗം- പറവൂര്‍ ഭരതന്റെ ട്രേഡ്മാര്‍ക്ക് ഞെട്ടലും , പിന്നെ “ഇത്രയും നാള്‍ അങ്ങനെയൊരു മരം അവിടെ കണ്ടിട്ടില്ല“ എന്ന ഡയലോഗുമാണ് ഇതിലെ ഹൈലയിറ്റ്.

Related Posts with Thumbnails