2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

മറക്കാനാവാത്ത 100 ഹാസ്യരംഗങ്ങള്‍: ഭാഗം രണ്ട്

6. അക്കരെ നിന്നൊരു മാരനിലെ പ്രസിദ്ധമായ രംഗം- അചുത് മാമാ എന്ന വിളിയും പിന്നെ അവസാനം ‘ബറ്ണാബ്ബലിക്കു കുച്ചു’ എന്നു പ്രയോഗവും എന്നും ഓര്‍ത്തു ചിരിക്കാറുള്ള രംഗം7. താളവട്ടത്തില്‍ ജഗതിയുടെ മറക്കാനാവാത്ത ഹാസ്യരംഗം- സോമന്‍ ജഗതിക്കിട്ട് കീറുന്ന കീറാണ് ഈ ഹാസ്യരംഗത്തിന്റെ നെടുംതൂണ്.8. യോദ്ധയിലെ ഒരു സൂപ്പര്‍ഹിറ്റ് രംഗം- ബാക്ഗ്രൌണ്ഡ് ശബ്ദം ഇതിലെ ഹാസ്യത്തിന്റെ ഡോസ് കൂട്ടുന്നു. ഹൈലയിറ്റ്- “അമ്മേ കലങ്ങിയില്ല” “അശോകനു ക്ഷീണമാകാം” എന്ന ഡയലോഗുകള്‍.
9. കിലുക്കത്തില്‍ നിന്നൊരു രംഗം- മലയാള സിനിമയില്‍ വളരെ ചുരുക്കം (വേറെ ഇല്ല എന്നു വേണമെങ്കില്‍ പറയാം) ലോട്ടറിയടി രംഗങ്ങളിലൊന്ന്. ബോധംകെട്ട് വീണശെഷം  ഇന്നസെന്റ്റ് ഇടക്ക് എഴുന്നേറ്റ് ഹാ എന്ന് ഒരു കഷ്ണം ചിരികൂടി പാസ്സാക്കുമ്പോള്‍ നമ്മുടെ ചിരിയുടെ വൊളിയവും അടക്കാന്‍ പറ്റില്ല. പിന്നെ തിലകനുമായുള്ള സംഭാഷണം- മ്മ്മ്മ്മ.... അല്ലങ്കി വേണ്ട പോടൊ മത്തങ്ങാത്തലയാന്നുള്ള വിളിയും , സ്വന്തം കാറില്‍ വരുമെന്നൊക്കെയുള്ള വീമ്പും ഒക്കെ ഒരിക്കലും മറക്കാനാകാത്തതാണ്10. മിന്നാരത്തിലെ ഉണ്ണുണ്ണിക്കു പറ്റുന്ന പറ്റുകളില്‍ ഒന്ന്- ഇതിലെ ഹൈലയിറ്റ്- “നിലവിളി ശബ്ദമിടൂ” എന്ന ഡയലോഗ്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails