2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

മറക്കാനാവാത്ത 100 ഹാസ്യരംഗങ്ങള്‍: ഭാഗം ഒന്ന്

ഇതു മലയാള സിനിമയിലെ തിരഞ്ഞെടുത്ത ഹാസ്യരംഗങ്ങള്‍, ഒരു പുതിയ പംക്തിയായി അവതരിപ്പിച്ചുകൊള്ളുന്നു. ഇതില്‍ നോം പുതിയതായി ഒന്നും ചെയ്യുന്നില്ല, എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ചില രംഗങ്ങള്‍ കൂട്ടുകാര്‍ക്കായി കണ്ടാസ്വദിക്കുവാനായി ഇവിടെ കൂട്ടിച്ചേര്‍ത്തുവെക്കുന്നു എന്നു മാത്രം.

1. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ഹാസ്യരംഗം- ഇതിലെ ഹൌ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ട്ടണ്‍ ടു മിയാമി ഇന്നും ഒരു ഉത്തരം കിട്ടാ ചോദ്യമായി നിലനില്‍ക്കുന്നു!



2. മിഥുനം എന്ന ചിത്രത്തില്‍ നിന്നുള്ള ഹാസ്യരംഗം- തേങ്ങാ ഉടയ്ക്കുന്നതിനു ശേഷമുള്ള മീനയുടെയും ഉര്‍വശ്ശിയുടെ നിലവിളിയും ഇന്നസെന്റിന്റെ കൂള്‍ റിയാക്ഷനും തുടര്‍ന്ന് ജഗതിയും നെടുമുടിയുമായുള്ള വാക്കേറ്റവും ഇതിലെ ഹാസ്യത്തിന്റെ മുഖ്യാംശം. എങ്കിലും നെടുമുടിയുടെ ‘ബ്ലഡി ഫൂള്‍’ വിളിയാണ് ഇതിലെ ഹാസ്യത്തിന്റെ അംശം പൂര്‍ണ്ണമാക്കുന്നത്.



3. വടക്കുനോക്കിയന്ത്രത്തിലെ ഒരു ക്ലാസ്സിക് ഹാസ്യരംഗം- വായിച്ചുമനപ്പാടമാക്കിയ ഫലിതങ്ങള്‍ പറഞ്ഞു ഭാര്യയെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന പാവം ഈ തളത്തില്‍ ദിനേശനെ ആര്‍ക്കും മറക്കാനാകില്ല.



4. ഇന്‍ ഹരിഹര്‍ നഗറിലെ ഒരു ഹാസ്യരംഗം- എല്ലാവരുടെയും കള്ളക്കരച്ചിലിനിടയില്‍ നിഷ്ക്കളങ്കനായ ജഗതീഷ് അടക്കാനാവാതെ ശെരിക്കും കരഞ്ഞു പോകുന്ന രംഗം. കരഞ്ഞുകൊണ്ടും ചിരിപ്പിക്കാം എന്നീ നാലുപേരും തെളിയിച്ചു.



5. മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ ഒരു ക്ലാസ്സിക് ഹാസ്യരംഗം- പറവൂര്‍ ഭരതന്റെ ട്രേഡ്മാര്‍ക്ക് ഞെട്ടലും , പിന്നെ “ഇത്രയും നാള്‍ അങ്ങനെയൊരു മരം അവിടെ കണ്ടിട്ടില്ല“ എന്ന ഡയലോഗുമാണ് ഇതിലെ ഹൈലയിറ്റ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails