
തിറുമല്‍ദേവാ! ഇതുപോലെ ഉള്ള കാഴ്ച്ചകള്‍ നമ്മള്‍ക്കു എപ്പോഴും കാണാന്‍ കൊട്ക്ക്മോ? എന്ത്തൊറു അതിസയം തന്നെ! നമ്മള്‍ എത്രപ്രാവസ്യം ഇറുട്ടില്‍ തപ്പിത്തടഞ്ഞു നടന്നു എത്രാപ്രാവസ്യം നമ്മള്‍ടെ മണ്ഠ പോസ്റ്റില്‍പ്പോയി ഇടിക്കാന്‍ കൊട്ത്തു? ആറെങ്കിലും ഉണ്ടാര്‍ന്നോ സോദിക്കാന്‍? റാത്രി നമ്മള്‍ക്കു കണ്ണ് കാണാന്‍ കൊടുക്കുന്നില്ലാ കാണാന്‍ കൊടുക്കുന്നില്ലാ എന്നു എത്ര പറാദികള്‍ കൊട്ത്തു? തിറുമല്‍ദേവാ! നീ നമ്മള്‍ടെ പ്രാര്‍ഥനാ കേള്‍ക്കാന്‍ കൊട്ത്തു. നമ്മള്‍ കണ്ടു ആ അതിസയം-
നാലോ അഞ്ചോ വര്‍സത്തില്‍ ഒറിക്കല്‍ മാത്രം കാണാന്‍ കൊട്ക്കുന്ന കാഴ്ച്ച. നമ്മള്‍ടെ കൊച്ചി മുഴുവന്‍ കറങ്ങിക്കറങ്ങി പഴയ റ്റ്യൂബുലൈറ്റൊക്കെ മാറ്റാന്‍ കൊട്ക്കുകയാണിപ്പൊള്‍. ഇറുട്ടില്‍ തലയിടിച്ചു തലയിടിച്ചു പണ്ഠാറമൊടുങ്ങിയ നമ്മള്‍ക്കിനി എന്തൊറു ആസ്വാസം ഉണ്ഠ്. തിറുമല്‍ദേവാ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ