2009, ജനുവരി 20, ചൊവ്വാഴ്ച

സാക്ഷി ഷേണായി: ബ്ലോഗ്ഗര്‍ മമ്മൂട്ടി

തിരുമല്ദെവാ....


നമ്മള്‍ എന്താണ് ഈ കാണുന്നത്. മമ്മൂട്ടി സര്‍ ബ്ലോഗ് വെര്‍ല്ടിലേക്ക് സുസ്വാഗതം. നമ്മള്‍ വെറുതെ ഇരിക്കാന്‍ കൊടുക്കുമ്പോള്‍ പത്രം വായിച്ചു, അപ്പോള്‍ ദെ കിടക്കുന്നു പത്രത്തേല്‍ "മമ്മൂട്ടിയുടെ ബ്ലോഗ്"! നമ്മള്‍ അപ്പോള്‍ തന്നെ ഓടി ഇന്റര്നെറ്റ് തുറക്കാന്‍. മമ്മൂട്ടി സര്‍ ഓര്‍ പക്ഷെ താന്ക്കള്‍ ആയിരിക്കും മലയാളം സിനിമയിലെ ആദ്യത്തെ ബ്ലോഗ്ഗര്‍. തന്ക്കളുടെയ തന്നെ ആയിരുന്നല്ലോ ആദ്യത്തെ വെബ്‌സൈറ്റും. പക്സ്സെ താന്ക്കല്ടെ വെബ്സൈറ്റിലെ ആത്മപ്രശംസയും പരസ്യവും ഒന്നും നമ്മള്‍ക്ക് ദഹിക്കാന്‍ കൊടുത്തില്ല.നമ്മള്‍ കുറച്ചു നേരം ആലോചിച്ചു, താങ്കള്‍ക്കു അങ്ങനെ ഒരു വെബ്സൈറ്റ് ഉള്ളപ്പോള്‍ എന്തിനാണ് ഒരു ബ്ലോഗ് എന്ന്.

നമ്മള്‍ നിങ്ങള്‍ടെ ആദ്യത്തെ രണ്ടു പംക്തികള്‍ വായിച്ചു. തിരുമല്ദെവാ... നമ്മള്‍ നമ്മള്‍ടെ വാക്കുകള്‍ തിരിച്ചെടുക്കുന്നു. നമ്മള്‍ വിസാരിച്ചു താന്ക്കള്‍ താന്ക്കല്ടെ സിനിമയില്‍ കാണാന്‍ കൊടുക്കുന്നത് പോലെ ഉള്ള ദേശ സ്നേഹവും വെടിക്കെട്ട് വര്‍ത്തമാനവും സിനിമയില്‍ മാത്രമെ ഉണ്ടാവു എന്ന്. സമ്മതിച്ചിരിക്കുന്നു, കിടിലന്‍ ബ്ലോഗ്! ഏതൊരു മലയാളിയും, ഏതൊരു ഭാരതീയനും, ഏതൊരു ബ്ലോഗറും കൂടാതെ അന്ധമായ ആരാധനയുള്ള ഏതൊരു മമ്മൂട്ടി ഫാനും തീര്ച്ചയായും വായിച്ചിരിക്കേണ്ട ഒരു ബ്ലോഗ്. താന്ക്കളെ പോലെ സിനിമയില്‍ ഉള്ള മറ്റു പ്രമുഖരും സമൂഹത്തോട് പ്രതിബാന്ധതയുളവാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് തുടക്കം കുറിക്കണം എന്ന് ആശിക്കുന്നു. (ഞാന്‍ താങ്കളുടെ ഒരു ആരാധകന്‍ അല്ല എന്നുള്ള സത്യവും ഇവിടെ വെളിപ്പെടുത്ത്തികൊള്ളുന്നു). താരങ്ങളോടുള്ള ആരാധന വളര്‍ന്ന് വരുന്ന നമ്മുടെ ഈ തലമുറയ്ക്ക്, അങ്ങയെ പോലുള്ളവരുടെ ഇതുപോലുള്ള മുന്‍കൈകള്‍ അങ്ങറ്റം ഗുണം ചെയ്യാന്‍ കൊടുക്കുമെന്ന് നമ്മള്‍ വിസാരിക്കുന്നു. മമ്മൂട്ടി സര്‍ ഇപ്പോള്‍ താന്ക്കള്‍ നമ്മള്‍ടെ ഒക്കെ ഹീറോ ആവാന്‍ കൊടുത്തിരിക്കുന്നു .


അങ്ങനെ നമ്മള്‍ മമ്മൂട്ടി സാറിന്റെ ബ്ലോഗ് നോക്കികൊണ്ടിരിക്കുമ്പോള്‍....തിരുമല്ദെവാ... നമ്മള്‍ക്ക് വിശ്വസിക്കാന്‍ കൊടുക്കുന്നില്ല! മമ്മൂട്ടി സാര്‍ക്ക് ബ്ലോഗില്‍ ഒരു എതിരാളി! എതിരാളി എന്ന് പറഞ്ഞാല്‍ ചില്ലറയല്ല, ഒരു ഒന്നൊന്നര എതിരാളി ആണ്. നമ്മള്‍ടെ മമ്മൂട്ടി സാറിന്റെയും ലാലേട്ടന്റെയും ഒക്കെ പടങ്ങള്‍ ടോ ടോ എന്ന് പോട്ടികൊണ്ടിരുന്ന ഒരു കാലം, അന്ന് വെറും ചില്ലറ പൈസ ചിലവില്‍ കോടികള്‍ വാരികൂട്ടിയ പടങ്ങളിലെ നായിക, ഷക്കീല!
അതും മമ്മൂട്ടി സാറിന്റെ പിന്തുടരുന്നവരുടെ പട്ടികയില്‍! ഷക്കീല പറയുന്നതോ ? മമ്മൂക്ക പറഞ്ഞതുപോലെ സാമ്പത്തിക പ്രതിസന്തിക്കുള്ള പരിഹാരവും സാമൂഹിക പ്രതിബന്ധതയും ഒക്കെ തന്നെ....

തിരുമല്ദെവാ...ഇവരും ഇവരടെ ഒക്കെ കൂടെ ഉള്ള സജിനിയും മറിയയും ഒക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നെന്നു! നമ്മള്‍ടെ നാട്ടില്‍ ഏറിയ പന്കും ചെറുപ്പക്കാരായ സ്ഥിതിക്കും ഒരിക്കല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഇവര്‍ക്ക് മമ്മൂക്കെയുടെയോ ലാലെട്ടന്റെയോ സിനിമയേക്കാള്‍ ഇരട്ടിയായിരുന്ന സ്ഥിതിക്കും, ഇവര്‍ മത്സരിച്ചാല്‍ നമ്മള്‍ടെ നാടു പിന്നെ എന്താകുമോ ആവോ?

(ഈ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റിന്റെ യഥാര്‍ത്ഥ അവകാശി ഷക്കീല ആണ് എന്നുള്ളത് സംശയമാണ് )

2 അഭിപ്രായങ്ങൾ:

  1. വായിച്ചു;രസിച്ചിരിക്കണൂ!അത്രന്നെ!

    മറുപടിഇല്ലാതാക്കൂ
  2. സജിം, താങ്കളുടെ അഭിപ്രായത്തിനു ചാക്യാര്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. നോം വീണ്ടും അരങ്ങില്‍ പുതിയ കഥകളുമായി എത്തുന്നതായിരിക്കും .വീണ്ടും വരിക,വായിക്കുക,പ്രോത്സാഹിപ്പിക്കുക, അഭിപ്രായം രേഖപ്പെടുത്തുക . നന്ദി നമസ്കാരം.

    മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails