2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

സാമ്പത്തിക വിവാഹ മാന്ദ്യം !













എന്താ കഥ ! ഹൈ! നോം എന്തൊക്കെ കണ്ടിരിക്കുന്നു, ഇനിയും എന്തൊക്കെ കാണേണ്ടി വരും എന്ന് ചിന്തിച്ചിട്ടുമുണ്ട്‌. പക്ഷെ ഇത്രക്കങ്ങോട് പ്രതീക്ഷിച്ചില്ല. ഈ കഴിഞ്ഞ നാളുകളില്‍ നാട്ടുകാര്‍കിടയില്‍ പരന്നു തുടങ്ങിയ ഒരു ഇ സന്ദേശമുണ്ടായിരുന്നു, നമ്മുടെ ഭാരത മാട്രിമൊനിയത്തില് നിന്നും ഏതോ ഒരു വിരുതന്‍ വെട്ടിയെടുത്ത ഒരു വിവാഹ പരസ്യം. ഒത്തിരി വിവാഹ പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്, ഉദാഹരണത്തിന് ... "തന്റെതല്ലാത്ത കാരണത്താല്‍ ഭര്‍ത്താവുപേക്ഷിച്ച സുന്ദരിയായ യുവതിക്ക് ആലോചനകള്‍ ക്ഷണിക്കുന്നു" എന്നും ഒക്കെ പലവിധത്തിലും പല ഭാഷയിലും ഒക്കെ... പക്ഷെ ഇതുപോലെ ഒന്നു ആദ്യമായി...

ഇതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ ഭയന്കരമായിരുന്നു...ഉറവിടം ഏതോ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ നിന്നോ അല്ലെങ്കില്‍ അതില്‍ നിന്നും ഉദ്യോഗം നഷ്ടപ്പെട്ടവന്റെ വീട്ടില്‍ നിന്നും എന്ന് ഉറപ്പ്. ആ പൊട്ടിത്തെറി താഴെ കൊടുത്തിരിക്കുന്നു... 

 





എന്താ കഥ ! ഹൈ ! തന്റെ മകളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചു വളരെ ശ്രദ്ധാപൂര്‍വ്വം ഒരു പിതാവ് നല്കിയ പരസ്യമായിരിക്കാം അത്. ഇനി സോഫ്റ്റ്‌വെയര്‍ അണ്ണന്മാരോട് ഒരു ചോദ്യം... കുറച്ചു നാള്‍ മുന്‍പുവരെ വന്നിരുന്ന വിവാഹ പരസ്യങ്ങള്‍ കണ്ടിട്ടുണ്ടോ? അതില്‍ "സോഫ്റ്റ്‌വെയര്‍ എന്ജിനീയര്മാര്‍ മാത്രം ബന്ധപ്പെടുക, മറ്റുള്ളവര്‍ ക്ഷമിക്കുക" എന്നായിരുന്നു എന്നോര്‍ക്കുക. അപ്പോള്‍ ഈ പൊട്ടിത്തെറിച്ച വ്യക്തികള്‍ ഉറക്കമായിരുന്നോ? അതോ ബാകി ഉള്ളവന്‍ ബ്രഹ്മചര്യം സ്വീകരിചോട്ടെ എന്ന നിലപാടായിരുന്നോ? "ഉള്ളവന് ഉള്ളതിന്റെ വിഷമം ഇല്ലാത്തവന് ഇല്ലാത്തതിന്റെ വിഷമം" അണ്ണന്മാരെ നിങ്ങള്‍ ഒന്നോര്‍ക്കുക ഉദ്യോകം പോയത് നിങ്ങള്ക്ക് മാത്രമല്ല, നിങ്ങളുടെ വിവാഹം നടക്കാതിരിക്കുകയുമില്ല. ലോകമെമ്പാടും വിയര്‍പോഴുക്കുന്ന ഈ ഖട്ടത്തില്‍ എയര്‍ കണ്ടിഷനറിന്റെ കുളിര് മാത്രം ബോധിച്ചിരുന്ന നിങ്ങളും ഉണരുക, സത്യം മനസ്സിലാക്കുക. ഉടന്‍ നല്ലൊരു ഉദ്യാഗത്തില്‍ ചേരുക, നല്ലവണ്ണം വിയര്‍പ്പോഴുക്കുക, ജോലിയില്‍ സ്ഥിരത നേടുക... നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ തേടി എത്തും, തീര്‍ച്ച. ഇനി മാതപിതാക്കള്‍ക്കൊരു ഉപദേശം... ഇനിയെന്കിലും മക്കള്‍ ഒരു സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ മാത്രം ആയാല്‍ മതി എന്ന നിര്‍ബന്ധ ബുദ്ധി ഒഴിവാക്കി അവരുടെ അഭിരുചിക്ക് യോചിച്ച പഠനം അവര്ക്കു നല്‍കൂ....

ചാക്യാര്‍

6 അഭിപ്രായങ്ങൾ:

  1. ഹ ഹ ചാക്യാരേ അതു കലക്കി..
    മാളിക മുകളേറിയ മന്നന്റെ.. അല്ലേ?

    ഒന്നു രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ...

    ൧) സ്ക്രീന്‍ഷോട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ ഫോട്ടോ മായ്ക്കാമായിരുന്നു.
    ൨) കൂട്ടത്തില്‍ "കോര്‍ ഓഫ് ദ ഇഷ്യൂ" - വിവാഹത്തിന് പണം എന്നതിന് ആവശ്യത്തിലധികം ഊന്നല്‍ നല്‍കുന്ന മാതാപിതാക്കന്മാരെക്കുറിച്ച്.

    ന്നാല്‍ നമോവാകം

    മറുപടിഇല്ലാതാക്കൂ
  2. ഇതാണ് ശരിയായ കൂത്ത്!ചാക്യാര്‍ കൂത്ത്.കലക്കി

    മറുപടിഇല്ലാതാക്കൂ
  3. ഒരു മാസം മുന്‍പ് എനിക്കു വന്ന ഒരു ഇ മെയില്‍ ഇതൊനോട് ചേര്‍ത്തു വായിക്കട്ടെ.

    ഒരു അച്ഛന്‍ പറയുന്നു
    എനിക്ക് 3 മക്കള്‍
    ഒന്നാമന്‍ ഐ ടി പ്രൊഫേഷണല്‍.... അവന്‍ ഇപ്പോള്‍ സ്ഥിരമായി വീട്ടിലിരിപ്പാണ്.

    രണ്ടാമന്‍ റിയല്‍ എസ്റ്റേറ്റ്..... അവനിപ്പോള്‍ വട്ടു പിടിച്ചു നാട് തെണ്ടുന്നു!

    മൂന്നാമന്‍ ഒരു മുറുക്കാന്‍ കട നടത്തുന്നു..... അവനെ കൊണ്ടാണ് ഇപ്പോള്‍ കുടുബം പുലരുന്നത്!

    ഇന്നത്തെ ലോകത്തിന്റെ മാറുന്ന അവസ്ഥയെ തിരിച്ചറിയാന്‍ ഇത്രമാത്രം പോരെ??

    ചാക്യാരുടെ ഈ കൂത്ത് ‘ക്ഷ’ പിടിച്ചിരിക്കണ്!!!

    മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails