2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ചില ഭംഗിയുള്ള നോട്ടുകള്‍


അഞ്ച് കോളണികള്‍ക്കായുള്ള കോസ്റ്ററിക്കന്‍ നോട്ട്. 1894 മുതല്‍ 1902 വരെ പ്രസിഡന്റായിരുന്ന റാഫേല്‍ ഇഗ്ലെഷിയ കാസ്ട്റ്റ്രൊയുടെ ചിത്രവും ദേശീയ പുഷ്പമായ ഗ്വാരിയാ മൊരാടാ എന്ന ഓര്‍ക്കിടിന്റെ ചിത്രവും ഇതില്‍ കാണാം. 2010 മുതല്‍ ഈ നോട്ടുകള്‍ മാറ്റപ്പെട്ടു.

കാന്‍ഡയുടെ അഞ്ച് ഡോളര്‍ ബാങ്ക് നോട്ട്. ഐസ് ഹോക്കി കളിക്കുന്ന കുട്ടികളെയാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. ഇതിലെ എഴുത്ത് രോഷ് കാരിയരുടെ ചെറു കഥയില്‍ നിന്നും, എഴുതിയിരിക്കുന്നത്- “മഞ്ഞുകാലത്തെ എന്റെ കുട്ടിക്കാലം നീണ്ടതായിരുന്നു, നീണ്ടകാലങ്ങള്‍. ഞങ്ങള്‍ താമസിച്ചിരുന്നതു മൂന്നു സ്ഥലങ്ങളില്‍- സ്ക്കൂള്‍, പള്ളി പിന്നെ സ്കേറ്റിങ്ങ് റിങ്ക്- പക്ഷെ ഞങ്ങളുടെ യഥാര്‍ത്ത ജീവിതം സ്കേറ്റിങ്ങ് റിങ്കിലായിരുന്നു.“

ആസ്ത്രേലിയന്‍ അഞ്ച് ഡോളര്‍ നോട്ട്. 1965 ല്‍ ഈ നോട്ടിനു ‘റോയല്‍‘ എന്ന പദം നല്‍കിയെങ്കിലും പിന്നീടതു വേണ്ടന്നുവച്ചു.

ഒരു ഈജിപ്ഷ്യന്‍ പൌണ്ടിനായുള്ള നോട്ട്.

നൂറു ദിര്‍ഹത്തിനായുള്ള UAE നോട്ട്. ഇതില്‍ വേള്‍ഡ് ട്രേഡ് സെന്റ്ററിന്റെ ചിത്രം കാണാം. ഒരു ഫാല്‍ക്കണ്‍ പക്ഷിയുടെ വാട്ടര്‍മാര്‍ക്ക് എല്ലാ UAE നോട്ടുകളിലും കാണാം.

പാകിസ്താനിലെ അഞ്ച് രൂപാ നോട്ട്. നോട്ടില്‍ കാണിച്ചിരിക്കുന്നത് 2008ല്‍ ആരംഭിച്ച ഗ്വാധര്‍ തുറമുഖത്തിന്റെ ചിത്രമാണ്.

മലേഷ്യയിലെ അഞ്ച് റിങ്കിറ്റിനായുളള നോട്ട്. ഇതില്‍ കാണിച്ചിരിക്കുന്നത് ക്വാലാലമ്പൂര്‍ അന്താരഷ്ട്ര വിമാനതാവളം, പെട്രോനാസ് ഇരട്ടഗോപുരങ്ങള്‍ പിന്നെ മള്‍ട്ടിമീഡിയ സൂപ്പര്‍ കോറിഡോറിന്റെയും ചിത്രങ്ങള്‍.

സൌത്ത് ആഫ്രിക്കയിലെ ഇരുപതു റാന്‍ഡിനാ‍യുള്ള നോട്ട്. അഞ്ജ് സീരീസുകളുള്ള ഇവയില്‍ ഒരോന്നിലും ‘ബിഗ് ഫൈവില്‍’ നിന്നുമുള്ള ഒരോ വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ കാണാം.

ഫ്രെഞ്ച് പോളിനേഷ്യയിലെ ആയിരത്തിന്റെ ഫ്ലോറല്‍ നോട്ട്. സി പി എഫ് ഫ്രാങ്ക് ആണ് ഇവിടത്തെ നാണയം.

അഞ്ഞൂറിന്റെ ബാഹ്ത്ത് നോട്ട് തായ് ലാന്‍ഡില്‍നിന്നും. ഏകദേശം 10 ബ്രിട്ടീഷ് പൌണ്ഡിനു സമം.

ഒരു സുറിനാമീസ് പത്തു ഡോളര്‍ നോട്ട്. 2004ല്‍ ഡോളര്‍ സുറിനാമീസ് ഗില്‍ഡറിനു പകരം ഉപയോഗിക്കുവാന്‍ തുടങ്ങി.

ഒരു ലെമ്പിര നോട്ട്, ഹോന്‍ഡൂറാസിലേത്. 1931മുതലാണ് ലെമ്പിര നോട്ടുകള്‍ ഉപയോഗിച്ചുത്തുടങ്ങിയത്, 16ആം നൂറ്റാണ്ഡിലെ അവിടത്തെ ഭരണാധികാരിയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പേരാണ് ഈ നോട്ടിനും നല്‍കിയിരിക്കുന്നത്.

ന്യൂസീലാന്‍ഡിലെ അഞ്ച് ഡോളര്‍ നോട്ട്. ഇതില്‍ പ്രതിപാതിച്ചിരിക്കുന്നത് അവിടത്തെ ഹൊയ്ഹൊ അഥവാ മഞ്ഞക്കണ്ണുള്ള പെങ്ഗ്വിനെയാണ്.

ബഹാമാസിലെ ഒരുഡൊളര്‍ നോട്ട്. ഇതില്‍ കാണിച്ചിരിക്കുന്നത് അവിടത്തെ റോയല്‍ ബഹാമാസ് പോലീസ് ഫോര്‍സ് ബാന്‍ഡിന്റെ ചിത്രമാണ്

ലിബിയായിലെ ഒരു ദിനാര്‍ നോട്ട്. ഇവിടെ ദിനാര്‍ പൌണ്ഡിനു പകരം ഉപയോഗിച്ചു തുടങ്ങിയതു 1971 ലാണ്.
http://audreyandthane.files.wordpress.com/2009/10/1000-rupees.jpg
നമ്മുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ചിത്രം ഒരു വശത്തും, കംബയിന്‍ ഹാര്‍വെസ്റ്ററുടേയും, ഓഫ്ഫ്ഷോര്‍ ഓയില്‍ ഡെറിക്കിന്റെയും, സാറ്റലയിറ്റിന്റെയും പിന്നെ സ്റ്റീല്‍ ഫര്‍ണേസിന്റെയും ,  കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മറുവശത്തുമുള്ള നമ്മുടെ സ്വന്തം ആയിരത്തിന്റെ നോട്ട്!

ഒരു ഇന്തോനേഷ്യന്‍ പതിനായിരം റുപ്പിയാ നോട്ട്. റുപ്പിയായുടെ ഉത്ഭവം നമ്മുടെ സ്വന്തം രൂപയില്‍നിന്നും! ഇതില്‍ പലെംബാങ്ങിലെ പരമ്പരാഗത വീടുകളുടെ ചിത്രമാണു കാണിച്ചിരിക്കുന്നത്.

4 അഭിപ്രായങ്ങൾ:

  1. ചാക്യാരെ പോസ്റ്റ്‌ അസ്സലായി എന്നത് ആദ്യമേ പറയട്ടെ
    പിന്നെ അവസാനത്തെ നോട്ട് ഇന്തോനേഷ്യയുടെ റുപ്പിയാ നോട്ടല്ലേ? മലേഷ്യന്‍ നോട്ട് എന്നാണ് ചാക്ക്യാര്‍ പറഞ്ഞിട്ടുള്ളത്‌. 'അഞ്ജ്' എന്നത് 'അഞ്ച്' എന്നാക്കിയാലും നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. എന്‍റെ കയ്യിലും ഉണ്ട് കുറച്ചു നോട്ടുകള്‍...

    മറുപടിഇല്ലാതാക്കൂ
  3. അവസാനത്തെ നോട്ട് 1000 അല്ല പതിനായിരം ആണ് പിന്നെ അത് ഇന്തോനേഷ്യയുടെ നോട്ടാണ്......നല്ല വിവരണം...

    മറുപടിഇല്ലാതാക്കൂ
  4. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ ലാലപ്പനും കുര്യച്ചനും നന്ദി. ഇവ ഉടനെ തിരുത്തുന്നതായിരിക്കും. നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ക്കും നന്ദി. ഇനിയുള്ള പോസ്റ്റുകള്‍ക്കും ഇതു തന്നെ നിങ്ങളില്‍നിന്നും പ്രതീക്ഷിച്ചുകൊള്ളുന്നു.

    മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails