2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

യുവരാജാ മോശമായിപ്പോയി!

ലക്ഷ്മണന്റെ മികച്ച പ്രകടനത്താല്‍ ഇന്ത്യ ലങ്കയില്‍ പരമ്പര തോല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും അവസാനത്തെ ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചതു നമ്മുടെ യുവരാജനായിരുന്നു. ഇദ്ദേഹം കളിച്ചില്ലെങ്കിലും കളിച്ചവര്‍ക്കു വെള്ളം കൊടുക്കുവാനായി ഇടയ്ക്കിടെ മൈതാനത്തിറങ്ങിയിരുന്നു. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ഇതിനൊന്നുമായിരുന്നില്ല. ഇടയ്ക്കു വെള്ളംകൊടുത്തു മൈതാന്ത്തുനിന്നു മടങ്ങവെ കാണികളില്‍ ചിലര്‍ വാട്ടര്‍ ബോയ് എന്ന് ഉറക്കെ വിളിച്ച് ഇദ്ദേഹത്തെ കളിയാക്കിയത്രെ. അതില്‍ പ്രകോപിതനായ യുവരാജന്‍ തന്റെ നടുവിരല്‍ നീട്ടി കൈ ഉയര്‍ത്തി അവര്‍ക്കുനേരെ കാട്ടിയത്രെ!

yuvraj singh sipping
(ചിത്രം എടുത്തിരിക്കുന്നത് http://www.crickblog.com ല്‍ നിന്നും)
ഒരുപ്ക്ഷെ ഹര്‍ഭജന്‍-സൈമന്‍സ് വിവാദത്തിനും ഹര്‍ഭജന്‍ സ്രീശാന്തിനിട്ട് താങ്ങിയ വിവാദത്തിനും ശേഷമുണ്ടായിട്ടുള്ള വലിയ സംഭവം ഇതുതന്നെയാവും. എത്രയൊക്കെ ദേഷ്യം വന്നാലും ഒരു യുവരാജന്‍ ഇങ്ങനെയൊക്കെ പ്രതികരിക്കാമോ? നാളെയുടെ വാഗ്ദാനങ്ങള്‍ അങ്ങയെ നോക്കിയാവില്ലെ പഠിക്കുക? എന്തായാലും കഴിഞ്ഞതു കഴിഞ്ഞു, ഇനി അടുത്തതവണ താങ്കള്‍ ഒരു ശതകം എങ്കിലും അടിച്ചു ബാറ്റു പൊക്കികാട്ടിയാല്‍ ഒരു പക്ഷെ ഈ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയ സംഭവം പ്രജകള്‍ മറന്നേക്കാം!

1 അഭിപ്രായം:

Related Posts with Thumbnails