2014, ഡിസംബർ 27, ശനിയാഴ്‌ച

ഈ പരിവര്‍ത്തനംന്ന് പറയ്ണ സാധനം...

ഈ പരിവര്‍ത്തനം പരിവര്‍ത്തനംന്ന് പറയ്ണ സാധനം എങ്ങന്യാ വാര്‍ത്തയായെന്നാ നോം ചിന്തിക്കണെ. ഇതിപ്പൊ പണ്ടമ്മടെ പറവൂര് ഭരതനദ്ദേഹം, മുതലാളീടെ ശകടം മരത്തിലിടിച്ചിട്ട് ആവലാതിപ്പെട്ടപോലെ ...ഇത്രേംകാലം ഇതിലേപോയിട്ടും ഇങ്ങനൊരു സാധനം ഇതുവരേം കണ്ടിട്ടില്ലാന്ന് പറഞ്ഞകണക്കായീല്ലോ.

അവശന്മാരേം ദുര്‍ബലന്മാരേം അവര്ടെ   ആസനത്തില്‍ തീ പിടിച്ചിരിക്കണ സന്ദര്‍ഭങ്ങളില്‍ ആ തീയണയ്ക്കാനുള്ള വെള്ളം കാട്ടി പ്രലോഭൊപ്പിച്ച് ആള്‍ബലം കൂട്ടാന്‍ നടക്കണ സോദരന്മാരും, പണ്ട് സാമ്പാറും തൈരും കൂട്ടി കുംഭനിറച്ചിരുന്നവന്റ്റെ അണ്ണാക്കില്‍ കോഴി ബിരിയാണി തിരുകിക്കേറ്റി അവന്റ്റെ വിശപ്പുവരെ "മാറ്റിച്ച" സുല്‍ത്താന്മാരും ഈ പറയണ പരിവര്‍ത്തനംന്ന് പറയ്ണ വാക്കില്‍ ഇടിച്ചുവീണപ്പോ നോം ചോദിക്കണംന്ന് കരുതീതാ...ഹൈ...നമ്മട ഭരതനദ്ദേഹം ചോദിച്ച അതേ ചോദ്യം!

വിശന്ന് വശംകെട്ടവന് ഒരുത്തന്‍ സദ്യ വിളമ്പാന്ന് പറയ്മ്പോ വിളമ്പാന്‍ നിക്കണോന്മാര്‍ അവന്റ്റെ ഇലയില്‍ വെള്ളം തളിച്ചതിന്റ്റേം, ഇലമാറ്റി തട്ടം വച്ചതിന്റ്റേം അതുമാറ്റി പിന്നേം ഇല വച്ചതിന്റ്റേം പേരില്‍ തല്ലുപിടിക്കണത് കഷ്ട്ടാണ് ട്ടോ. നോം ഒരുകാര്യങ്ട് പറഞ്ഞേക്കാം, ഇങ്ങനെയാച്ചാല്‍ ഈ സേവന വാഗ്ദാനം മാത്രം വിളമ്പണ നിങ്ങള്‍ക്ക് ഇനി എച്ചില് നക്കിത്തിണോച്ചാല്‍ പോലും ഉണ്ണാന്‍ വരാന്‍ പോലും ആരുണ്ടാവില്ല...ഹൈ...ഒക്കെ പട്ടിണികടന്ന് ചെത്തിട്ടുണ്ടാവുംന്ന്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails