2012, മേയ് 26, ശനിയാഴ്‌ച

ബ്ലോഗ്ഗര്‍ മോന്‍ : മീടിയക്കിട്ടൊരു കൊട്ട്

പരിചയപ്പെടുത്തുന്നു ബ്ലോഗ്ഗര്‍ മോന്‍ . 


ഇവന്‍ ആള്  ചില്ലറക്കാരനല്ല  , തറവാടി , നല്ലബ്ലോഗുകള്‍ മാത്രം വായിക്കുന്നവന്‍ ,എന്നാല്‍ മോശം ബ്ലോഗുകള്‍ കണ്ടാല്‍ നല്ല  ചുട്ട  പെടയും വച്ചു കൊടുക്കുന്നവന്‍. ഇവന്‍ ഇനിമുതല്‍ നമ്മോടൊപ്പം ഉണ്ടാവും , നല്ല  ബൂലോകരെ കണ്ടെത്തുവാനും അവരുടെ നല്ല  രചനകള്‍ നിങ്ങള്‍ക്ക്  പരിചയപ്പെടുത്തുവാനും, വിമര്‍ശിക്കാനും, വരവേല്‍ക്കാനും...എല്ലാത്തിനും അവനുണ്ടാവും ഈ  ചക്യാര്ടെ കൂടെ .

- ചാക്യാര്‍ 

വേണ്ടേ മീടിയയ്ക്കും ഒരു മോറല്‍ കോഡ് ?- എന്ന  തലക്കെട്ടില്‍ മായലോകത്തിലൂടെ മായ  എഴുതിയ  ഈ  ലേഖനത്തിലൂടെ തന്നെയാവട്ടെ എന്റെ അരങ്ങേറ്റം. 
ഈ  വിഷയത്തെക്കുറിച്ച്  ഇതുവരെ ആരും ചര്‍ച്ച ചെയ്യാതിരുന്നത്  സങ്കടം തന്നെ . സിനിമാനടികള്‍ സ്വല്‍പ്പം വണ്ണം വെച്ചാലോ ഒരു നടന്‍ ക്രിക്കറ്റ്  വേദിയില്‍ സെക്യൂരിറ്റിക്കാരനെ അസഭ്യം വിളിച്ചാലോ ഒരു ചെറുപ്പക്കാരന്റെ ദാരുണമായ  അന്ത്യത്തില്‍ മനം നൊന്തു കരയുന്ന  അമ്മപെങ്ങന്മാരുടെ ചിത്രത്തെ പോലുമോ അങ്ങനെ പലതിനെയും കച്ചവടസാധ്യതയുള്ള  വാര്‍ത്തകളായി മാറ്റുന്ന  മിടുക്കന്മാരായി  മാറിയിരിക്കുന്നു ഇന്നത്തെ മാധ്യമങ്ങള്‍ . ഇതിനിടെ വന്ന  ഒരു പത്രത്തിന്റെ പരസ്യ വാചകം കൂടെ ചേര്‍ക്കുന്നു - When governance matter more than wardrobe malfunctions. ഇത്  ഒരു പത്രം വേറെ ഒരു പത്രത്ത്തിനിട്ടു താങ്ങിയ  പരസ്യമാനെങ്കിലും, എന്തോ ഇതിവിടെ പറയണം എന്ന്  തോന്നി.

മാധ്യമങ്ങള്‍ മലയാളിയുടെ ജീവിതത്തില്‍ ഇത്രൈക്ക്    Influencial ആകുന്നതിനു മുന്‍പും മേല്‍പ്പറഞ്ഞ  തരത്തിലുള്ള  വണ്ണം വെക്കലും അസഭ്യം പറച്ചിലും ഒക്കെ ഉണ്ടായിരുന്നിരിക്കണം , അന്നൊക്കെ ഒരുപക്ഷെ ഇന്നത്തെപോലെ മാധ്യമങ്ങള്‍ വാണിജ്യ വല്ക്കരിക്കപ്പെട്ടിരുന്നില്ല എന്ന്  തോന്നുന്നു  . ഇന്ന്  കാണുന്നത്  ഒരു മത്സരം മാത്രം , എത്രപേര്‍ എന്റെ പത്രം വായിക്കുന്നു , എത്രപേര്‍ മറ്റവന്റെ പത്രം വായിക്കുന്നത് നിര്‍ത്തി , അങ്ങനെ പോകുന്നു ആ  കടിപിടി മത്സരം . ഇതിനിടെ ഇവര്‍ എഴുതി പ്പിടിപ്പിക്കുന്നതും അച്ച്ചടിച്ചുവെക്കുന്ന  ചിത്രങ്ങളും വായിക്കുന്ന  വ്യക്തിയുടെ  മനസ്സിലുണ്ടാക്കുന്ന  മാറ്റവും അതുമൂലം ഉണ്ടാകുന്ന  പ്രത്യാഖാതങ്ങള്‍  എന്തൊക്കെ എന്നും  എന്നാലോചിക്കാന്‍ ആര്‍ക്കാ നേരം ?

നല്ല  ലേഖനം , ഇത്  വായിച്ച്  ഏതെങ്കിലും വളഞ്ഞ  വാലുള്ള  പത്രക്കാരന്റെ  (പത്രം വിതരണം ചെയ്യുന്നവരെ അല്ല  ഉദ്ദേശിച്ചത് ) വാല്  നേരെയാവുകയാണ്  എങ്കില്‍ വളരെ നല്ലത് . മായക്ക്  ഈ  ബ്ലോഗ്ഗര്‍ മോന്റെ  അഭിനന്തനങ്ങള്‍ , മയാലോകത്തിലൂടെ ഇനിയും പല  മായക്കാഴ്ചകള്‍ ഉണ്ടാകുമാറാകട്ടെ എന്നാശംസിച്ചുകൊള്ളുന്നു .

ഈ  ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക .  

ബ്ലോഗ്ഗര്‍ മോന്‍ 

1 അഭിപ്രായം:

Related Posts with Thumbnails