2009, ജനുവരി 27, ചൊവ്വാഴ്ച

വെളിച്ചപ്പാടിന്‍റെ ഉറഞ്ഞു തുള്ളല്‍: ഭഗവതിക്കും ഗോംപെടീശന്‍ !

ഭഗവതീ....


ഇത്തവണ ഉറഞ്ഞു തുള്ളല്‍ ഭയങ്കരായിരുന്നു. അതിന് കാരണവും ഭയങ്കരം . ഭഗവതി ചിലതൊക്കെ കണ്ടപ്പോള്‍ ഉഗ്ര കോപത്ത്തിലായി. കോടാനുകോടി ഭക്തരുള്ള ഭഗവതി തന്‍റെ ഭക്തജനങ്ങള്‍ മറ്റു ദൈവങ്ങളെ ഉപാസിക്കുന്നു എന്നതിലല്ല, എന്നാല്‍ ആ ദൈവങ്ങള്‍ ആരാണ് എന്നറിഞ്ഞത് കൊണ്ടു മാത്രം. അത് മറ്റാരുമല്ല... ഡയാന മറിയം കുര്യന്‍...നയന്‍ താര എന്ന് ഏവര്‍ക്കും പരിചിത!

അതെ, നിങ്ങള്‍ കേട്ടത് സത്യം തന്നെ, നയന്‍ താരക്കും ഒരു ക്ഷേത്രം! നയന്‍ ദേവി ക്ഷേത്രം വരാന്‍ പോങുന്നത് തമിഴ്നാട്ടില്‍ കരൂര്‍ ജില്ലയിലുള്ള ആരാവുകുരുച്ചി എന്ന സ്ഥലത്ത്. പ്രവേശനം ജാതി മത ഭേതമന്യേ (അര്‍ച്ചനയും അഭിഷേകവുമോക്കെ എങ്ങനെ ആകുമോ ആവോ?)

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=3982928&articleType=movies&contentId=4932208&BV_ID=@@@

ഭഗവതി എങ്ങിനെ കോപിക്കാതിരിക്കും? ഇതാദ്യമായല്ല തമിഴ്നാട്ടില്‍ നടക്കുന്നത്, ഇതിന് തൊട്ടു മുന്പ് വന്നത് ആരുടെ ക്ഷേത്രമാണ് എന്നറിയില്ലേ? അതിശയിക്കണ്ട, നമിത ദേവി ക്ഷേത്രം തന്നെ...കഷ്ടം!


നിര്‍ഭാഗ്യമെന്നു പറയട്ടെ ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമിഴിന്റെ തന്നെ സാംസ്കാരിക തലസ്ഥാനമായ തിരുനെല്‍വേലിയില്‍!
ഭഗവതീ...
അടുത്ത ഉറഞ്ഞു തുള്ളലിന് ശേഷം വീണ്ടും കാണാം....
വെളിച്ചപ്പാട്


2 അഭിപ്രായങ്ങൾ:

  1. അവിടത്തെ അര്‍ച്ചനയും അഭിഷേകവും... ഹേയ്... അശ്ലീലം അശ്ലീലം.... ;)

    തമിഴില്‍ ഇതാദ്യമൊന്നുമല്ല ചാക്യാരേ.. ഖുഷ്ബുവിനും അമ്പലമുണ്ടായിരുന്നെന്നാ കേള്‍വി.

    മറുപടിഇല്ലാതാക്കൂ
  2. കളിയാക്കണ്ട, ഒരു നൂറു ഇരുനൂറു വര്‍ഷങ്ങള്‍ക്കപ്പുറം ചിലപ്പോ അവരൊക്കെ ശരിക്കും ദൈവങ്ങളായേക്കാം :)

    മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails