2009, ജൂലൈ 19, ഞായറാഴ്‌ച

വാരിക്കുഴിയിലെ കൊലപാതക ശ്രമം: വെളിച്ചപ്പാടിന്‍റെ ഉറഞ്ഞു തുള്ളല്‍


ഭഗവതീ..... ഹോ! ഞാന്‍ നല്ല സുഭിക്ഷമായി അത്താഴം കഴിച്ച ശേഷം അങ്ങട് മയങ്ങാന്‍ തുടങ്ങ്യായിരുന്നു. അപ്പോഴാ ഭഗവതി എന്നിലേക്ക്‌ കയറീത്‌. അതങ്ങട് കണ്ടതും ഭഗവതി പോയതും ഞാന്‍ കട്ടിലീന്നു വീണതും ഒന്നിച്ചായിരുന്നു. കണ്ട കാഴ്ച എന്താണെന്നോ ? മനുഷ്യജന്മം ഇന്ന് വരെ കണ്ടിട്ടില്ലാത്ത അതി ഖോരവും ഭയാനകവുമായ ഗര്‍ത്തങ്ങള്‍. ഈ ദ്രിശ്യങ്ങള്‍ ഭഗവതി നമ്മെ കാട്ടിത്തന്നപ്പോള്‍ നോം വിചാരിച്ചു ഓണം അടുക്കരായതിനാല്‍ നമ്മുടെ മഹാബലി നമ്മെ എല്ലാം ദര്‍ശിക്കാനായി പാതാളത്തില്‍ നിന്നും എഴുന്നള്ളുന്ന ഗര്തങ്ങലാവും എന്നാണു.

അതോ ഈ ഭൂമി മലയാളത്തില്‍ നാം ഇന്ന് വരെ കാണാത്ത ഈ ഗര്‍ത്തങ്ങള്‍ അങ്ങ് താഴെ ഉറങ്ങി കിടക്കുന്ന പൈശാചിക സത്വങ്ങള്‍ക്ക് പുനര്‍ജനിച്ച്ച്ചു മടങ്ങിവരാനുള്ള പാതകള്‍ മറ്റോ ആണോ? അങ്ങനെ ചിന്താവിഷ്ടനായി ഇരിക്കുമ്പോളാണ് ഭഗവതി വീണ്ടും എന്നില്‍ ഉറഞ്ഞു തുള്ളിയത്. പിന്നീട് കണ്ട കാഴ്ചകള്‍ അതി ഖോരമായിരുന്നു. പാപികളായ കൊച്ചി നിവാസികളെ പാപം ചെയ്യുന്ന അപ്പോള്‍ത്തന്നെ ശിക്ഷിക്കുവാനായി ഇവിടത്തെ ഭാരവാഹികള്‍ തന്നെ കല്പിച്ചു തീര്‍ത്ത 'പാപക്കുഴികള്‍' ആണത്രേ ഇവയൊക്കെ. ഇത്തരം കുഴികള്‍ പലതുണ്ട് പോലും ഈ നഗരത്തില്‍. പൊറ്റ കുഴി, ശ്മശാന കുഴി, ചവറു കുഴി, വടുതല കുഴി, പള്ളി കുഴി...അങ്ങനെ കുഴികള്‍ ഒട്ടനവധി. ചില റേഡിയോ ചാനലുകള്‍ ഇവയ്ക്കൊക്കെ ഒമാനപ്പെരിടുന്നതില്‍ മത്സരങ്ങള്‍ വരെ നടത്തുന്നു. അത്തരം ഒരു കുഴിയില്‍ വീണ ഒരു പാവം 'പാപി' യും അവനെ രക്ഷിക്കാന്‍ വന്ന മറ്റൊരു പാപിക്കുമുണ്ടായ അവസ്ഥ നമുക്ക് കാണാം....







പാപി ചെല്ലുന്നിടം പാതാളം...എത്ര സത്യം. ഇത് കൊച്ചി 'നരഗം' , ഇവിടത്തെ പാവം നിവാസികളാണ് ഇവിടത്തെ അധികൃതര്‍ പാപികളായി മുദ്രകുത്ത്തിയിരിക്കുന്നത് . ഇവിടെ പാപികളെ ശിക്ഷിക്കുന്നത് ആരെന്നും എങ്ങിനെയൊക്കെ എന്നും ഇത്തരം കാഴ്ചകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. രക്ഷിക്കാന്‍ അധികാരമില്ലെന്കില്‍ ശിക്ഷിക്കാന്‍ ഇവര്‍ക്കെന്തധികാരം എന്നോര്‍ത്ത്താവും ഭഗവതി ഇക്കുറി എന്നില്‍ കലി തുള്ളിയത്. ചാക്യാര്‍: ചിത്രങ്ങള്‍ അയച്ചുതന്ന സുഹൃത്തിന് നന്ദി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails