2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

മലയാളി മനസ്സിലെ ചില ഉത്തരം കിട്ടാ ചോദ്യങ്ങള്‍ ?

മലയാളക്കരയില്‍ വാഴുന്ന ഇതൊരു സാധാരണ വ്യക്തിയുടെയും മനസ്സില്‍ എന്നും ഉത്തരം ലഭിക്കാതെ നിലനില്കുന്ന ചില രസകരമായ ചോദ്യങ്ങള്‍ ...

  •  കേരളത്തില്‍ പണിതു തീര്‍ക്കുന്ന എല്ലാ റോഡുകളും അല്പായുസ്സില്‍ മരിക്കുന്നത് എന്തുകൊണ്ട് ? (കഷ്ടിച്ച് ആറു മാസം മാത്രം ആയുസ്സ് )

  • ടിന്റുമോന്‍ എങ്ങിനെ എവിടെ എപ്പോള്‍ ജനിച്ചു ? (മനോരമ പോലും ദത്തെടുത്തു കഴിഞ്ഞു ഈ കുരുന്നിനെ , ആരാണാവോ ഇവന്റെ ഉത്തരവാദി ?)

  • പൊതു മരാമത്ത് മന്ത്രികള്‍ക്ക് റോഡുകളുടെ എണ്ണം കൃത്യമായി അറിയില്ല പക്ഷെ ഇത്ര കൃത്യമായി റോഡുകളിലെ കുഴികളുടെ എണ്ണം അവര്‍ക്ക് എങ്ങനെ കിട്ടുന്നു ?

    •  കോമണ്‍ വെല്‍ത്ത് ഗെയിംസ് എന്നാല്‍ സന്ഖാടകര്‍ക്ക് കോമണ്‍ ആയി വെല്‍ത്ത് അടിച്ചുമാറ്റാന്‍ ഉള്ള ഗെയിംസ് എന്നാണോ ?

    • സ്മാര്‍ട് സിറ്റി ഒരു സ്വപ്ന പദ്ധതിയോ അതോ സ്വപ്നത്തില്‍ മാത്രമുളള പദ്ധതിയൊ? എങ്കില്‍ സ്മാ‍ര്‍ട് എന്ന ഇങ്ഗ്ലീഷ് വാക്കിന്റെ ശരിക്കുമുളള അര്‍ഥം എന്ത് ? 

    •  പ്രതിദിനം വാള്‍മാര്‍ട്ടിനെക്കാള്‍ കൂടുതല്‍ കടകളും ശാഖകളും തുറക്കുന്ന നമ്മുടെ നാട്ടിലെ ബ്ലെയ്ടു കമ്പനികള്‍ക്കും സ്വര്‍ണ്ണക്കടക്കാര്‍ക്കും ഇത്ത്രമാത്രം സ്വര്‍ണ്ണവും പണവും എവിടെ നിന്നു കിട്ടുന്നു ആവൊ?

    • കൈക്കൂലി ഇല്ലാതെ സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കില്ലെങ്കില്‍ (അല്ലെങ്കില്‍ വൈകുന്നു) എന്തുകൊണ്ടത് നിയമാനുസ്രുതമാക്കിക്കൂട?


     കൂടുതല്‍ ചൊദ്യങള്‍ ഇതെ ലേബലില്‍ പുതിയ പൊസ്റ്റുകളായി പബ്ലീഷ് ചെയ്യുന്നതായിരിക്കും‍ 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    Related Posts with Thumbnails