2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

മലയാളി മനസ്സിലെ ചില ഉത്തരം കിട്ടാ ചോദ്യങ്ങള്‍ ? പാര്‍ട്ട് 2

 • എഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ എന്നു നിര്‍ത്തും ആവൊ? 
 • സംസ്ഥാന സര്‍ക്കാര്‍ ആവശ്യത്തിലധികം ലൊട്ടറികള്‍ പുറത്തിറക്കിക്കൊണ്ടിരിക്കെ എന്തിനു ഭൂട്ടാനും സിക്കിമും ഈ മേഖലയില്‍ പ്രവേശിക്കുന്നു? (എന്തിനവരെ അനുവതിക്കുന്നു എന്നുകൂടി ചോദിച്ചുകൊള്ളുന്നു)

 • കൂതറ എന്ന വാക്ക് മലയാളം തന്നെയാണൊ? ആണെങ്കില്‍ അതിനു എന്തെങ്കിലും അര്‍ഥം ഉണ്ടൊ?  (ഉണ്ടെന്ന് അവകാശപ്പെടുന്നവര്‍ ഏവരും യോചിക്കുന്ന ഉത്തരം പറയേണ്ടതാണ്)

 • അറുപതു മീറ്റര്‍ നീളം വേണ്ട ദേശീയ പാത കേരളത്തില്‍ എത്തുമ്പൊള്‍ മുപ്പത് മീറ്റര്‍ ആകണം എന്ന ആവശ്യം കേരളം ഇന്ദ്യയില്‍ തന്നെ അല്ല എന്ന എതെങ്കിലും കണ്ടുപിടുത്തത്തിന്റെ ഫലമാണോ?

 • ഒരു അധ്യാപകന്റെ കൈ വെട്ടിയതിനു ഒരു സംഖടനയെ തീവ്രവാതികള്‍ എന്നു മുദ്രവച്ചു നിരോ ധിക്കുന്നിടം വരെ ധ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ അഭിനന്ദന്ങല്‍ അര്‍ഹിക്കുന്നു. എന്നാല്‍ പണ്ട് കണ്ണൂരില്‍ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ അവരുടെ കണ്മുന്നില്‍ വച്ചുതന്നെ അയാളുടെ കൈയ്യും കാലും തലയുമൊക്കെ വെട്ടി കൊന്നു. അന്ന് എന്തുകൊണ്ട് ആ പാര്‍ട്ടിയെ നിരോധിക്കുകയൊ തീവ്രവാതികളെന്നൊ മുദ്രകുത്തപെട്ടില്ല? ( തീവ്രവാതികളായി മാറുന്നവരേക്കാള്‍ അതിനു വളമായി നിന്നുകൊദുക്കുന്ന രാഷ്ടീയ പാര്‍ട്ടികളെയല്ലെ ആദ്യം നിരോധിക്കേണ്ടത്?)

2 അഭിപ്രായങ്ങൾ:

 1. കുഞ്ഞാപ്പു2010, ഓഗസ്റ്റ് 7 9:09 AM

  ബ്ലോഗുകള്‍ വായിക്കുന്ന മലയാളി മനസ്സില്‍ ഉയരുന്ന മറ്റൊരു ചോദ്യം.
  ഈ ചാക്യാര്‍ എന്നാണാവോ അക്ഷരത്തെറ്റില്ലാതെ ബ്ലോഗിലെഴുതാന്‍ പഠിക്കുക?

  സ്റ്റാര്‍ സിങ്ങര്‍ -സ്റ്റാര്‍ സിംഗര്‍.
  ആവൊ? - ആവോ?
  ലൊട്ടറികള്‍ - ലോട്ടറികള്‍
  അനുവതിക്കുന്നു - അനുവദിക്കുന്നു
  അര്‍ഥം - അര്‍ത്ഥം
  എത്തുമ്പൊള്‍ - എത്തുമ്പോള്‍
  ഇന്ദ്യയില്‍ - ഇന്ത്യയില്‍
  എതെങ്കിലും - ഏതെങ്കിലും.
  സംഖടനയെ - സംഘടനയെ.
  തീവ്രവാതികള്‍ - തീവ്രവാദികള്‍.
  നിരോ ധിക്കുന്നിടം - നിരോധിക്കുന്നിടം.
  അഭിനന്ദന്ങല്‍ - അഭിനന്ദനങ്ങള്‍.
  നിന്നുകൊദുക്കുന്ന - നിന്നുകൊടുക്കുന്ന.

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2010, ഓഗസ്റ്റ് 7 2:51 PM

  തെറ്റുകള്‍ ബോദ്ധ്യപ്പെടുത്തിയതിനു നന്ദി. നോം ഇന്റെര്‍നെറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടു നാള്‍ അധികമായില്ല. പോരാത്തതിനു ഇതില്‍ നോം ഉപയോഗിക്കുന്ന ഭാഷാ സഹായിയുമായി അത്രയ്ക്കങ്ങോട്ട് പൊരുത്തപ്പെട്ടിട്ടുമില്ല. എങ്കിലും ഇതൊരു ഉത്തരം കിട്ടാ ചൊദ്യമായി നിലകൊള്ളാതെ ഇരിക്കുവാന്‍ ആവുന്നത്ര ശ്രമിക്കാം.

  മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails