2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ഒരു അറസ്റ്റ്വരിക്കല്‍ കഥ


അങ്ങനെ മൂന്നുനാലു ദിവസം തങ്ങിപ്പാര്‍ത്ത് കാത്തിരുന്നതിന്റെ ഫലം കര്‍ണ്ണാടക പോലീസിനു കിട്ടി - മദനിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ഗളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായതിനാലാണല്ലോ അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹം ഈ കേസില്‍ ശരിക്കും കുറ്റവാളിയാണോ അല്ലയോ എന്നുള്ളതല്ല ഇവിടെ ചോദിക്കാനാഗ്രഹിക്കുന്നത്. തീവ്രവാദക്കേസില്‍ പങ്കുണ്ടെന്ന കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടപ്പെട്ട ഒരു വ്യക്തി- ഇവിടെ അയാള്‍ തീരുമാനിക്കുന്നു അയാളെ എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്ന്. വേറെ ഏതു നാട്ടില്‍ സാധിക്കും ഇതൊക്കെ?

8 അഭിപ്രായങ്ങൾ:

  1. ഇതിനെയാണ് മത-രാഷ്ട്രീയം എന്നു പറയപ്പെടുന്നത്. ജനാതിപത്യത്തിന്റെ വരദാനം......

    മറുപടിഇല്ലാതാക്കൂ
  2. ഒന്ന് വാങ്ങുമ്പോള്‍ മറ്റൊന്ന് ഫ്രീ?

    മറുപടിഇല്ലാതാക്കൂ
  3. @ ചിത്രകാരന്‍ : ഒരു പതിറ്റാണ്ട് കാലം ഒരാളുടെ ജീവിതം അപഹരിച്ചതും ഇതേ 'ജീര്‍ണ്ണിച്ച' ജനാധിപത്യം തന്നെ!

    മറുപടിഇല്ലാതാക്കൂ
  4. ഒരു അജ്മല്‍ കസബിനെ അകത്താക്കിയതുകൊണ്ടും തീവ്രവാദം ഇല്ലാതാകുന്നില്ല...ഒരു പതിറ്റാണ്ടുകാലം ആയിരങ്ങളെ തീവ്രവാദത്തിനു ബലിയര്‍പ്പിച്ചതും ഇതേ ജീര്‍ണ്ണിച്ച ജനാധിപത്യം തന്നെയാവുമോ?

    മറുപടിഇല്ലാതാക്കൂ
  5. ഹ..ഹ.. ചാക്യരൊന്നുരചെയ്തു.. അല്ലേ.. ചാക്യാരുടെ ആക്ഷേപഹാസ്യങ്ങള്‍ തീവ്രമാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  6. ചാക്യാരെയും ഒരു തീവ്രവാദിയാക്കാനാണോ മനോരാജ് ആഗ്രഹിക്കുന്നത്. ഹയ്യ്...ആ വേല മനസ്സിലിരിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails