2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

സിനിമാ കോപ്പിയടി - യോദ്ധാ




ലാലേട്ടന്റെ ഒരു മെഗാഹിറ്റിനെക്കുറിച്ചു തന്നെയാവട്ടെ ആദ്യത്തെ വിവരണം. സംഗീത് ശിവന്റെ കഥ, ശശിധരന്‍ ആറാട്ടുവഴി സംഭാഷണവും തിരക്കഥയെഴുതി, സംഗീത് ശിവന്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. അതുവരെ പരസ്യചിത്രങ്ങള്‍ക്ക് മാത്രം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരുന്ന ഓസ്കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം എന്ന പ്രത്യേഗത കൂടി യോദ്ധയ്ക്കുണ്ട്. (http://www.imdb.com/title/tt0290937/trivia?tr0660031).1992ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തൈപ്പറമ്പില്‍ അശോകന്റെയും അരിശ്ശുമ്മൂട്ടില്‍ അപ്പുക്കുട്ടന്റെയും കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടുതന്നെയായിരുന്നു ഈ ചിത്രത്തിന്റെ നെടുംതൂണ്‍ എന്നു വേണമെങ്കില്‍ പറയാം. എക്കാലവും ഓര്‍ത്തോര്‍ത്തു ചിരിക്കാവുന്ന ഹാസ്യരംഗങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയരഹസ്യവും, അതും തീര്‍ത്തും ‘ഒറിജിനല്‍’ എന്നു വിശേഷിപ്പിക്കാവുന്ന കോമഡി. എന്നാല്‍ കഥയെക്കുറിച്ചു പറയുകയാണെങ്കില്‍, സോറി, ‘ഒറിജിനല്‍’ ലേബല്‍ പ്രതീക്ഷിക്കുകയേ വേണ്ട.

ഇനി യോദ്ധയുടെ ഒറിജിനല്‍ കഥ എവിടെനിന്ന് എന്നു പറയാം. പ്രശസ്ത ഹോളിവുഡ് നടന്‍ എഡ്ഡി മര്‍ഫി അഭിനയിച്ച ‘ദി ഗോള്‍ഡന്‍ ചൈല്‍ഡ്’ എന്ന ഇങ്ഗ്ലീഷ് ചിത്രത്തിന്റെ കഥയില്‍ നിന്നും പ്രജോദനംകൊണ്ടതാവണം (ലോക്കല്‍ ഭാഷയില്‍ കോപ്പിയടി എന്നു പറയും) യോദ്ധ. ഡെന്നിസ് ഫെല്‍ഡ്മാന്റ്റെ കഥ സംവിധാനം ചെയ്തിരിക്കുന്നത് മൈക്കിള്‍ റിച്ചിയാണ്.
ഷാന്‍ഡ്ലര്‍ ജാരല്‍ എന്ന കഥാപാത്രത്തെയാണ് ഇതില്‍ എഡ്ഡി മര്‍ഫി അവതരിപ്പിച്ചിരിക്കുന്നത്, അതായത് നമ്മുടെ തൈപ്പറമ്പില്‍ അശോകന്റെ സമാന കഥാപാത്രം. അശോകനു ജോലിയില്ല, അതന്‍വേഷിച്ച് കുട്ടിമാമയെ കാണാന്‍ നേപ്പാളിലെത്തുന്നു, എന്നാല്‍ ജാരല്‍ ഒരു ഡിക്റ്ററ്റീവാണ് അതും കാണാതായ കുട്ടികളെ കണ്ടുപിടിക്കുന്ന ഡിക്റ്ററ്റീവ്. 1986ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.





3 അഭിപ്രായങ്ങൾ:

  1. ഇത് മുന്‍പ്‌ ആരോ പറഞ്ഞുകേട്ടിട്ടുണ്ട്, പ്രിയദര്‍ശന്റെ സിനിമകളും കുറെ കോപിഅടി പടങ്ങള്‍ ആണെന്നും കേട്ടിട്ടുണ്ട്. കാര്യമെന്തായാലും അതെല്ലാം നമ്മുടെ മലയാള സാഹചര്യത്തില്‍ സിനിമയാക്കി മഹാവിജയങ്ങള്‍ ആക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  2. what about Blind Fury I think Yodha is straight copy from this movie, even the learning scene

    മറുപടിഇല്ലാതാക്കൂ
  3. ഒരു പക്ഷെ ബ്ലൈഡ് ഫ്യൂറിയുടെയും ഗോള്‍ഡന്‍ ചൈല്‍ഡിന്റെയും മിശ്രിതമാവും യോദ്ധ! മലയാളത്തിലെ പടങ്ങള്‍ ‘ഹിന്ദീകരിക്കുക’യാണല്ലോ പ്രിയന്റെ ബോളിവുഡ് വിജയരഹസ്യം.

    മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails