2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

സിനിമാ കോപ്പിയടി - ബിഗ് ബി

ഒരു സ്റ്റൈലന്‍ കോപ്പിയടിക്കഥ. ബിലാല്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചു മമ്മൂട്ടി അഭിനയിച്ച സിനിമയാണ് ബിഗ് ബി(2007).

 മമ്മൂട്ടിയെ കൂടാതെ ബാല, മനോജ് കെ ജയന്‍, പശുപതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളിലെ (ജേംസ്, ഡര്‍ണാ സരൂരി ഹൈ, ശിവ എന്ന ഹിന്ദി സിനിമകള്‍ ) ഛായാഗ്രഹകനായിരുന്ന അമല്‍ നീരദ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ബിഗ് ബി. ഈ ചിത്രത്തിന്റെ തിരക്കഥ അമലും ആര്‍.ഉണ്ണിയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.
ഇനി ഒറിജിനലിനെക്കുറിച്ചു പറയാം. മാര്‍ക്ക് വാല്‍ബര്‍ഗ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, ദേവിഡ് എലിയോട്ടിന്റെയും പോള്‍ ലോവെറ്റിന്റെയും കഥ, ജോണ്‍ സിങ്കിള്‍ട്ടണ്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഫോര്‍ ബ്രദേഴ്സ് (FOUR BROTHERS). മലയാളത്തിലെ മേരി ടീച്ചര്‍ ഇതില്‍ എവെലിന്‍ മെര്‍സര്‍ എന്ന കഥാപാത്രമായിരുന്നു, അവരുടെ മരണത്തിന്റെ പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്ന വളര്‍ത്തുമക്കളുടെ കഥയാണ് ഫോര്‍ ബ്രദേഴ്സില്‍ (ബിഗ് ബിയിലും).
 



ഫോര്‍ ബ്രദേഴ്സ് തട്ടുപൊളിപ്പന്‍ രംഗങ്ങളൊന്നുമില്ലാത്ത ഒരു ‘നാചുറല്‍‘ സിനിമ എന്നു വിശേഷിപ്പിക്കാമെങ്കില്‍, ബിഗ് ബി (കഥ ഒന്നു തന്നെ എങ്കിലും) ഒരു പോളീഷു ചെയ്ത സിനിമ എന്നു വിശേഷിപ്പിക്കാം. ഫോര്‍ ബ്രദേഴ്സ് എന്ന സിനിമാ കഥ കുറേ സ്ലോ മോഷനും ഇടിവെട്ടു സംഗീതവും തേച്ച് പിടിപ്പിച്ച് ഇരുട്ടത്തിരുന്ന് (ബിഗ് ബി സിനിമ മൊത്തം ഇരുട്ടാണല്ലോ) പോളീഷ് ചെയ്തടുത്തതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

6 അഭിപ്രായങ്ങൾ:

  1. മറ്റൊരു ഉദാഹരണം പറയാം . ദിലീപ് നായകനായി അഭിനയിച്ച മഴത്തുള്ളികിലുക്കം എന്ന സിനിമയും കോപ്പിയടി ആണ് . Ladies In Lavender എന്ന ഇംഗ്ലീഷ് സിനിമ കാണുക . ഒറിജിനല്‍ പടത്തില്‍ നായകന്‍ ഒരു ബോട്ട് അപകടത്തില്‍ കരയില്‍ അടിഞ്ഞാണ് ' രണ്ടു അമ്മമാരുടെ ' അടുത്ത് എത്തുന്നത്‌ .നായിക ഹോം നേഴ്സ് അല്ല അയല്‍വക്കത്തെ പെണ്‍കുട്ടി ആണ് . വേലക്കാരി സുകുമാരി തന്നെ !!...
    നമ്മുടെ സംവിധായക പ്രതിഭകള്‍ വിചാരിച്ചിരിക്കുന്നത് മറ്റു ഭാഷാ പടങ്ങളൊന്നും മലയാളികള്‍ കാണുന്നില്ല എന്നാണെന്ന് തോന്നുന്നു .

    മറുപടിഇല്ലാതാക്കൂ
  2. നല്ല സിനിമകള്‍ ബുദ്ധിജീവികള്‍ക്കും സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും മാത്രമുള്ളതല്ല, അതേതു ഭാഷയിലായിരുന്നാലും ആസ്വദിക്കാന്‍ കഴിവുള്ള ഏതൊരു മലയാളിയും കണ്ടിരിക്കും.ഈ സത്യം മനസ്സിലാക്കാതെ പ്രേക്ഷകരെ വിഡ്ഡികള്‍ എന്നു കരുതി കോപ്പിയടി സിനിമകള്‍ പുറത്തിറക്കുന്ന സംവിധായകരേ കഥാ-തിരക്കഥാകൃത്തുക്കളെ, ഇവിടെ വിഡ്ഡികളാകുന്നതു നിങ്ങള്‍ തന്നെ എന്നോര്‍ക്കുക

    മറുപടിഇല്ലാതാക്കൂ
  3. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഒരജ്ഞാത സുഹൃത്ത് അസഭ്യ വര്‍ഷത്താല്‍ അമല്‍ നീരദിനെ വിമര്‍ശിച്ചുകൊണ്ടെഴുതിയ അഭിപ്രായത്തിനു മറുപടിയാണ് ഈ കമന്റ്. നോം ഒരു വ്യക്തിയൊടെ പ്രവര്‍ത്തിമേഖലയില്‍ അയാള്‍ വരുത്തിയ പിഴവുകളെ മാത്രമാണ് വിമര്‍ശിച്ചത്, അതുപോലെ താങ്കളും സഭ്യമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നെങ്കില്‍ നോം അയാളുടെ അഭിപ്രായം ഈ ബ്ലോഗില്‍ നിന്നും മാറ്റുകയില്ലായിരുന്നു. പല പ്രായക്കാരും സ്ത്രീജനങ്ങളും വസിക്കുന്ന ബ്ലോഗുലകത്തില്‍ സ്ഥാന ഭ്രംശം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം കമന്റുകള്‍ നില നിര്‍ത്തുക സാധ്യമല്ല. അജ്ഞാത സുഹൃത്ത് ക്ഷമിക്കുക...താങ്കള്‍ പോസ്റ്റു ചെയ്ത കമന്റിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. സഭ്യമായിതന്നെ എഴുതാം. അമല്‍ നീരദ്‌ എന്ന സംവിധായകന് ആംഗ്ലോ ഇന്ത്യന്‍ സമുദായത്തോട് എന്താണ് ഇത്ര വിരോധം? ബിഗ്ബി എന്ന ചിത്രത്തിലെ വില്ലന്‍ കപ്പലു മേരി എന്ന (കപ്പലില്‍ വരുന്ന സായിപ്പുമാരുമായി മാത്രം ഇടപാടുള്ള) വേശ്യയുടെ മകനായ സായിപ്പ് ജോണിയാണ്. സാഗര്‍ എലിയാസ് ജാക്കിയില്‍ വില്ലന്‍ ഗോവക്കാരനായ ആംഗ്ലോ ഇന്ത്യനാണ്. സാഗര്‍ എലിയാസ് ജാക്കിയില്‍ വില്ലന്റെ വീട്, അയാളുടെ അമ്മയെ ഒക്കെ കാണിക്കുന്ന രംഗങ്ങള്‍ ഒന്നുകൂടി കണ്ടുനോക്കൂ. പിന്നെ ഒരു സംശയം കൂടി. എന്തുകൊണ്ടാണ് എല്ലാ മലയാള സിനിമകളിലും കള്ളക്കടത്തുകാരുടെ പേരുകള്‍ പെരേര, ഡിസൂസ, വില്‍ഫ്രഡ് എന്നൊക്കെ ആകുന്നത്?

    മറുപടിഇല്ലാതാക്കൂ
  6. സിനിമയിലെ തീവ്രവാദികള്‍ മിക്കവരും പാക്കിസ്താന്‍കാരാണല്ലോ എന്നുവച്ച് പാകിസ്താനികളേവരും തീവ്രവാദികളെന്നു പറയാന്‍ പറ്റുമോ. അതുപോലെ തന്നെ എല്ലാ ആംഗ്ലോ ഇന്ത്യക്കാരും അമലിന്റെ സിനിമയിലെ കഥാപാത്രത്തെപ്പോലാവണമെന്നില്ല. ഇത്തവണത്തേക്കുകൂടി അമലിനു മാപ്പുകൊടുത്തുകൂടെ? ഇനി ഇതാവര്‍ത്തിച്ചാല്‍ ഞാനും കൂടാം വിമര്‍ശിക്കാന്‍ (സഭ്യമായി) :)

    മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails